Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത 18 മാസങ്ങൾ നിർണായകം: ശാസ്ത്രി

Ravi Shastri

മുംബൈ ∙ വിജയത്തുടർച്ചയിലാണെങ്കിലും ഇനിയുള്ള 18 മാസങ്ങൾ ടീം ഇന്ത്യയ്ക്കു നിർണായകമാണെന്ന് കോച്ച് രവി ശാസ്ത്രി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിദേശ പര്യടനങ്ങൾ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീമിനെ ഭാവിയിൽ അടയാളപ്പെടുത്തുമെന്നും ശാസ്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ടീം തിരിക്കുന്നതിനു മുന്നോടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

‘‘ അഞ്ചു വർഷത്തോളമായി ഒരുമിച്ചു കളിക്കുന്ന ടീമാണിത്. അതുകൊണ്ടു തന്നെ പരീക്ഷണ സാഹചര്യങ്ങൾ മറികടക്കാനുള്ള പരിചയ സമ്പത്തുമുണ്ട്..’’ പേസ് സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടുമോയെന്ന ചോദ്യത്തിന് കോച്ചിന്റെ മറുപടിയിങ്ങനെ: ‘‘നമ്മുടെ ബാറ്റ്സ്മാൻമാർ പ്രയാസപ്പെടുമെങ്കിൽ എതിർ ബാറ്റ്സ്മാൻമാരെയും നമ്മൾ പ്രയാസപ്പെടുത്തും’’.  ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുന്നൊരുക്കമായി സമയം കിട്ടിയില്ലെങ്കിലും ലങ്കയ്ക്കെതിരെയുള്ള പരമ്പരയിലൂടെ അതു പരിഹരിച്ചെന്നും ശാസ്ത്രി പറഞ്ഞു. 

related stories