Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശിനെതിരെ രണ്ടാം ടെസ്റ്റിൽ ലങ്ക തിരിച്ചടിക്കുന്നു

cricket

ധാക്ക ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ 222 റൺസിനു പുറത്തായ ശ്രീലങ്ക ബോളിങ്ങിൽ തിരിച്ചടിക്കുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ബംഗ്ലദേശ് നാലിന് 56 എന്ന നിലയിലാണ്. സുരംഗ ലക്മൽ രണ്ടു വിക്കറ്റെടുത്തു.

നാലുവർഷത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മികച്ച തിരിച്ചുവരവു നടത്തിയ സ്പിന്നർ അബ്ദുർ റസാഖിന്റെ മികവിലാണ് ആതിഥേയർ ലങ്കയെ ചെറിയ സ്കോറിലൊതുക്കിയത്. റസാഖും തെയ്ജുൽ ഇസ്‌ലാമും നാലു വിക്കറ്റ് വീതം വീഴ്ത്തി.