ശശാങ്ക് മനോഹർ വീണ്ടും ‌ഐസിസി ചെയർമാൻ

അബുദാബി (ദുബായ്)∙ ബിസിസിഐ മുൻ പ്രസിഡന്റ് ശശാങ്ക് മനോഹർ തുടർച്ചയായ രണ്ടാംവട്ടവും ഐസിസിയുടെ സ്വതന്ത്ര ചുമതലയുള്ള ചെയർമാനാകും.

ഐസിസി ഗവേണിങ് ബോഡി ശശാങ്ക് മനോഹറെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഐസിസിയുടെ സ്വതന്ത്ര ചുമതല വഹിക്കുന്ന ആദ്യ ചെയർമാനായി 2016ൽ ആണു ശശാങ്ക് മനോഹർ തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം ഊഴത്തിൽ മനോഹർ ചെയർമാൻ സ്ഥാനത്ത് 2018 വരെ തുടരും.