രണ്ടാം ഏകദിനം: ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് ജയം

ഇന്ത്യയ്ക്കെതിരെ സെഞ്ചുറി തികച്ച ജോറൂട്ടിന്റെ ആഹ്ലാദം. ട്വിറ്റർ ചിത്രം

ലണ്ടൻ∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 86 റൺസ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുക്കാനേ സാധിച്ചുള്ളു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (56 പന്തിൽ 45), സുരേഷ് റെയ്ന (63 പന്തിൽ 46) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

രോഹിത് ശർമ (26 പന്തിൽ 15), ശിഖർ ധവാൻ (30 പന്തിൽ 36), കെ.എൽ രാഹുൽ (പൂജ്യം), എം.എസ്. ധോണി (59 പന്തിൽ 37), ഹാർദിക് പാണ്ഡ്യ (22 പന്തിൽ 21), ഉമേഷ് യാദവ് (പൂജ്യം), കുൽദീപ് യാദവ് (26 പന്തിൽ എട്ട്), സിദ്ധാര്‍ഥ് കൗൾ (രണ്ട് പന്തിൽ ഒന്ന്), യുസ്‍വേന്ദ്ര ചഹൽ (12 പന്തിൽ 12) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ് പ്രകടനങ്ങൾ. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലംങ്കറ്റ് നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 17ന് നടക്കുന്ന മൂന്നാം ഏകദിനം പരമ്പര ജേതാക്കളെ നിർണയിക്കും. 

പന്ത്രണ്ടാം സെഞ്ചുറി തികച്ച് റൂട്ട്; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ജോറൂട്ടിന്റെ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തിയത്.116 പന്തുകളിൽ 113 റണ്‍സെടുത്ത് ജോ റൂട്ട് പുറത്തായി. ക്യാപ്റ്റൻ ഇയാൻ മോർഗൻ (51 പന്തിൽ 53) അർധ സെഞ്ചുറി നേടി. ജേസൺ റോയ് (42 പന്തിൽ 40), ബെയർ സ്റ്റോ (31 പന്തിൽ 38), ബെൻ സ്റ്റോക്സ് (എട്ട് പന്തിൽ അഞ്ച്), ജോസ് ബട്‍ലർ (ഏഴ് പന്തിൽ നാല്), മൊയീൻ അലി (16 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റു ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.31 പന്തിൽ അർധസെഞ്ചുറി തികച്ച് ഡേവി‍‍ഡ് വില്ലിയും പുറത്താകാതെ നിന്നു. 

ഇംഗ്ലീഷ് മുൻനിര ബാറ്റ്സ്മാൻ ജോറൂട്ടിന്റെ 12–ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം മൽസരത്തില്‍ സ്വന്തമാക്കിയത്.116 പന്തുകൾ നേരിട്ട റൂട്ട് 113 റൺസെടുത്ത് പുറത്തായി. 109 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി തികച്ചത്. ബംഗ്ലദേശിനെതിരെ നേടിയ 133 റൺസാണ് റൂട്ടിന്റെ ഉയർന്ന ഏകദിന സ്കോർ‌. 115 മൽസരങ്ങളിൽ നിന്ന് 28 അര്‍ധ സെഞ്ചുറിയും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

സ്കോർബോർഡ്

ഇംഗ്ലണ്ട്: റോയി സി ഉമേഷ് ബി കുൽദീപ് 40, ബെയർസ്റ്റോ ബി കുൽദീപ് 38, റൂട്ട് 113 നോട്ടൗട്ട്, മോർഗൻ സി ധവാൻ ബി കുൽദീപ് 53, സ്റ്റോക്സ് സി ധോണി ബി പാണ്ഡ്യ 5, ബട്‌ലർ സി ധോണി ബി ഉമേഷ് 4, മോയിൻ അലി സി രോഹിത്ത് ബി ചഹാൽ 13, വില്ലി റണ്ണൗട്ട് 50. എക്സ്ട്രാസ് 6. ആകെ 50 ഓവറിൽ 7–322. വിക്കറ്റുവീഴ്ച: 1–69, 2-86, 3-189, 4-203, 5-214,6-239, 7-322. ബോളിങ്: ഉമേഷ് 10-0-63-1, കൗൾ 8-0-59-0, ഹാർദിക് 10-0-70-1, ചാഹൽ 10-0-43-1, കുൽദീപ് 10-0-68-3, റെയ്ന 2-0-18-0.

ഇന്ത്യ: രോഹിത് ശർമ ബി വുഡ് 15, ധവാൻ സി സ്റ്റോക്സ് ബി വില്ലി 36, കോ‌ഹ്‌ലി എൽബിഡബ്യൂ ബി മോയിൻ അലി 45, രാഹുൽ സി ബട്‌ലർ ബി പ്ലങ്കറ്റ് 0, റെയ്ന ബി ആദിൽ റഷീദ് 46, ധോണി സി സ്റ്റോക്സ് ബി പ്ലങ്കറ്റ് 37, ഹാർദിക് സി ബട്‌ലർ ബി പ്ലങ്കറ്റ് 21, ഉമേഷ് സ്റ്റംപ്ഡ് ബട്‌ലർ ബി ആദിൽ 0, കുൽദീപ് നോട്ടൗട്ട് എട്ട്, കൗൾ എൽബിഡബ്ല്യു ബി പ്ലങ്കറ്റ് 1, ചാഹൽ സി സ്റ്റോക്സ് ബി വില്ലി 12. എക്സ്ട്രാ–1. ആകെ 50 ഓവറിൽ 236നു പുറത്ത്. വിക്കറ്റുവീഴ്ച: 1–49, 2–57, 3–60, 4–140, 5–154, 6–191, 7–192, 8–215, 9–215, 10–236. ബോളിങ്: വുഡ് 5–0–31–1, വില്ലി 10–0–48–2, പ്ലങ്കറ്റ് 10–1–46–4, സ്റ്റോക്സ് 5–0–29–0, മോയിൻ അലി 10–0–42–1, ആദിൽ റഷീദ് 10–0–38–