ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നാട്ടിൽ പുലികൾ; വിദേശത്ത് ‘പായും’ പുലി !

നാട്ടിലെ വിക്കറ്റിൽ പുലികളാണെങ്കിലും വിദേശ പേസ് വിക്കറ്റുകളിലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ റൺ ദാരിദ്ര്യം തുടർക്കഥയാവുകയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്ങ്സുകളിൽ നിന്നുമായി ഇന്ത്യ നേടിയ 436 റൺസിൽ ഇരുനൂറും നായകൻ കോഹ്‌ലി ഒറ്റയ്ക്കു നേടിയതാണ്. പേസ് വിക്കറ്റുകളിൽ കോഹ്‌ലി തകർത്തടിച്ചു മുന്നേറുമ്പോഴും ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ ഇരുപത്തഞ്ചിലുള്ള മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പ്രകടനം ഒട്ടും ആശാസ്യമല്ല. അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാനുള്ളതു രഹാനെയ്ക്കു മാത്രം. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് കഴിഞ്ഞ 12 മൽസരങ്ങളിൽ ബാറ്റ്സ്മാന്മാരുടെ പ്രകടനം

വിരാട് കോഹ്‌ലി 

റാങ്ക്: 2 

ഇന്നിങ്ങ്സ്: 19 

റൺസ്: 1383 

ശരാശരി: 81.35 

ഉയർന്ന സ്കോർ: 200 

അർദ്ധ സെഞ്ചുറി/ സെഞ്ചുറി: 3/7 

അജിൻക്യ രഹാനെ 

റാങ്ക്: 19 

ഇന്നിങ്ങ്സ്: 14 

റൺസ്: 570 

ശരാശരി: 43.84 

ഉയർന്ന സ്കോർ:147 

അർദ്ധ സെഞ്ചുറി/ സെഞ്ചുറി: 3/1 

മുരളി വിജയ് 

റാങ്ക്: 23 

ഇന്നിങ്ങ്സ്: 16 

റൺസ്: 537 

ശരാശരി: 33.56 

ഉയർന്ന സ്കോർ: 144 

അർദ്ധ സെഞ്ചുറി/ സെഞ്ചുറി: 3/1 

ശിഖർ ധവാൻ 

റാങ്ക്: 24 

ഇന്നിങ്ങ്സ്: 14 

റൺസ്: 375 

ശരാശരി: 26.78 

ഉയർന്ന സ്കോർ: 84 

അർദ്ധ സെഞ്ചുറി/ സെഞ്ചുറി: 2/0 

കെ.എൽ. രാഹുൽ 

റാങ്ക്: 18 

ഇന്നിങ്ങ്സ്: 12 

റൺസ്: 397 

ശരാശരി: 33.08 

ഉയർന്ന സ്കോർ: 158 

അർദ്ധ സെഞ്ചുറി/ സെഞ്ചുറി: 1/2 

ചേതേശ്വർ പുജാര 

റാങ്ക്: 6 

ഇന്നിങ്ങ്സ്: 13 

റൺസ്: 344 

ശരാശരി: 26.46 

ഉയർന്ന സ്കോർ: 73 

അർദ്ധ സെഞ്ചുറി/ സെഞ്ചുറി: 2/0