ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നുമുതൽ

ലണ്ടൻ ∙ വൈകിക്കിട്ടിയ വിന്നിങ് കോംബിനേഷനുമായി ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയമാണു വേദി. നോട്ടിങ്ങാമിലെ മൂന്നാം ടെസ്റ്റിലെ 203 റൺസ് വിജയം പകരുന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ നായകൻ വിരാട് കോഹ്‌ലി അഴിച്ചുപണികൾക്കു മുതിർന്നേൽക്കില്ല. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് അഞ്ചു മൽസരങ്ങളുടെ പരമ്പരയിൽ 2–1നു മുന്നിലാണ്.