ബോഡിലൈൻ ബോളിങ്ങിനെ ന്യായീകരിച്ച് വോൺ

സിഡ്നി ∙ വിവാദമായ ബോഡിലൈൻ ബോളിങിനെ ന്യായീകരിച്ച് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ.

ഈ വാരം പുറത്തിറങ്ങുന്ന ‘നോ സ്പിൻ’ എന്ന പുസ്തകത്തിലാണ് വോൺ, ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെ അപകടകരമാം വിധം പന്തെറിയുന്ന ബോഡിലൈൻ ബോളിങിന്റെ ഉപജ്ഞാതാവായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡഗ്ലസ് ജാർഡൈനെ പുകഴ്ത്തുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വോൺ ജാർഡൈനെ പുകഴ്ത്തുന്നു. ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻ ഉൾപ്പെട്ട ടീമിനെതിരെ വരെ ഇത്തരത്തിൽ പന്തെറിയാൻ തന്റെ ബോളറായ ഹാരോൾഡ് ലാർവുഡിനോടു നിർദ്ദേശിച്ച ജാർഡൈൻ ഓസ്ട്രേലിയയിൽ വില്ലനായിട്ടാണ് കണക്കാക്കപ്പെടുന്നത്.