Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജി ട്രോഫി: കേരളം– ബംഗാൾ ഇന്നുമുതൽ

Ranji Trophy പ്രതീകാത്മക ചിത്രം

കൊൽക്കത്ത∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളവും ബംഗാളും തമ്മിലുള്ള മൽസരം ഇന്നുമുതൽ. ഈഡൻ ഗാർഡൻസിൽ മുഹമ്മദ് ഷമിയും വൃദ്ധിമാൻ സാഹയും ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളടങ്ങിയ ബംഗാളിനെ പിടിച്ചുകെട്ടാനാകുമെന്ന ആത്മവിശ്വാസത്തിലാണു കേരളം. 

രണ്ടു കളികളിൽ നിന്ന് 7 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ, ബി ഗ്രൂപ്പുകളിൽ  മൂന്നാം സ്ഥാനത്താണു കേരളം. 9 പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് മുന്നിൽ. 6 പോയിന്റുമായി ബംഗാൾ നാലാം സ്ഥാനത്ത്.