Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശീലനത്തിൽ ധോണി നയിക്കും; ടീമി‍ൽ സഞ്ജു സാംസണും

CRICKET-IND-NZL

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കു മുൻപ് തയാറെടുക്കാൻ മഹേന്ദ്ര സിങ് ധോണിക്കും അജിങ്ക്യ രഹാനെയ്ക്കും ആശിഷ് നെഹ്റയ്ക്കും അവസരം. രണ്ടു മാസമായി മൽസരക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്ന ധോണി, ഇംഗ്ലണ്ടിനെതിരായ പരിശീലന മൽസരത്തിൽ ഇന്ത്യ എ ടീമിന്റെ നായകനാവും. 10ന് ആണ് മൽസരം. സഞ്ജു സാസംണും ടീമിലുണ്ട്. 12ന് രണ്ടാം പരിശീലന മൽസരത്തിൽ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും.

പരുക്കിനെത്തുടർന്നും മൽസരങ്ങളുടെ ഇടവേള മൂലവും വിട്ടു നിന്ന സീനിയർ താരങ്ങൾക്കൊപ്പം തുടക്കക്കാർക്കും അവസരം നൽകിയിട്ടുണ്ട്. ടീം ഇന്ത്യയുടെ നായക പദവി പൂർണമായി ഒഴിവായ ശേഷം ധോണിയുടെ ആദ്യ മൽസരം എന്ന പ്രത്യേകതയുമുണ്ട്. ആദ്യ മൽസരത്തിനുള്ള ടീമിൽ യുവരാജ് സിങ്, ആശിഷ് നെഹ്റ എന്നിവർക്കും സ്ഥാനമുണ്ട്. രണ്ടുപേരും ഒൻപതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യാന്തര മൽസരത്തിന് എത്തുന്നത്.

ഐപിഎല്ലിനിടെ പരുക്കേറ്റ നെഹ്റ ആറു മാസത്തിനു ശേഷമാണ് മൽസരക്രിക്കറ്റിൽ പങ്കെടുക്കുന്നതു തന്നെ. ഇംഗ്ലണ്ടിൽ ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷമാണ് നെഹ്റ വീണ്ടും സജീവമായത്.

ആദ്യ മൽസരത്തിന്റെ ടീം: ശിഖർ ധവാൻ, മൻദീപ് സിങ്, അമ്പാട്ടി റായുഡു, യുവരാജ് സിങ്, ധോണി, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാൽ, ആശിഷ് നെഹ്റ, മോഹിത് ശർമ, എസ്. കൗൾ.

രണ്ടാം മൽസരത്തിന്റെ ടീം: ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, ദീപക് ഹൂഡ, ഇഷൻ കിഷൻ, ഷെൽഡൻ ജാക്സൺ, വിജയ് ശങ്കർ, ഷഹ്ബാസ് നദീം, പർവേസ് റസൂൽ, വിനയ് കുമാർ, പ്രദീപ് സാങ്‌വാൻ, അശോദ് ദിൻഡ.

Your Rating: