കരുൺ നായർ ടെസ്റ്റ് ടീമിൽ

കരുൺ നായർ

ന്യൂഡൽഹി ∙ ബംഗ്ലദേശിനെതിരായ ഏക ടെസ്റ്റ് മൽസരത്തിനുള്ള 16 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം കരുൺ നായർ ഇടം നേടി. വിരാട് കോ‌ഹ്‌ലി നയിക്കുന്ന ടീമിൽ, പരുക്കിൽനിന്നു മോചിതനായ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ തിരിച്ചെത്തി. തമിഴ്നാടിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ അഭിനവ് മുകുന്ദ് ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിൽ വീണ്ടുമെത്തി. 2011ൽ ഇംഗ്ലണ്ടിനെതിരെയാണ് അഭിനവ് ഏറ്റവുമൊടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഈ മാസം ഒൻപതുമുതൽ 13 വരെ ഹൈദരാബാദിലാണു ടെസ്റ്റ്.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (നായകൻ), മുരളി വിജയ്, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, കരുൺ നായർ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, അമിത് മിശ്ര, അഭിനവ് മുകുന്ദ്, ഹാർദിക് പാണ്ഡ്യ.