ബുന്ദസ് ലിഗയിൽ ഇനി വനിതാ റഫറിയും

ബെർലിൻ ∙ ജർമനിയിൽ പുരുഷന്മാരുടെ ഫുട്ബോൾ കളി നിയന്ത്രിക്കാൻ ആദ്യമായി ഒരു വനിതാ റഫറി കളത്തിലിറങ്ങുന്നു. ജർമനിയിലെ ഒന്നാം ഡിവിഷൻ ലീഗായ ബുന്ദസ് ലിഗയിലാണ് ആദ്യമായി വനിതാ റഫറിയുടെ അരങ്ങേറ്റം. പൊലീസ് ഉദ്യോഗസ്ഥയായ ബിബിയാന സ്റ്റൈൻഹൗസ് അടുത്ത സീസൺ മുതൽ വിസിലുമായി കളത്തിലുണ്ടാവും.

ബുന്ദസ് ലിഗ 55 സീസൺ പിന്നിടുമ്പോഴാണു വനിതാ റഫറിക്കു വിസിലൂതാൻ ആദ്യമായി അവസരം കിട്ടുന്നത്. ഫ്രാങ്ക്ഫുർട്ടിൽ നടന്ന ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ യോഗമാണു മുപ്പത്തിയെട്ടുകാരി ബിബിയാനയെ റഫറിയായി ചുമതലപ്പെടുത്തിയുള്ള തീരുമാനമെടുത്തത്.