പെറു ക്യാപ്റ്റൻ ഗ്വുറെയ്റോയ്ക്കു വിലക്ക്

മോസ്കോ∙ പെറു ദേശീയ ടീം ക്യാപ്റ്റൻ പൗളോ ഗ്വുറെയ്റോയ്ക്ക് ഫുട്ബോളിൽനിന്ന് ഒരു വർഷം വിലക്ക്. ലഹരിയായ കൊക്കെയ്ൻ ഉപയോഗിച്ചതിന്റെ പേരിലാണ് ബ്രസീലിലെ ഫ്ലാമെൻഗോ ക്ലബ് താരംകൂടിയായ ഗ്വുറെയ്റോയെ ഫിഫ വിലക്കിയത്.

ഒക്ടോബറിൽ അർജന്റീനയ്ക്കെതിരായ പെറുവിന്റെ ലോകകപ്പ് യോഗ്യതാ റൗണ്ട് മൽസരത്തിനുശേഷം നടത്തിയ പരിശോധനയിലാണ് ഗ്വുറെയ്റോ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിഞ്ഞത്.

1982നുശേഷം ആദ്യമായി ലോകകപ്പിനു യോഗ്യത നേടിയ പെറുവിനു കനത്ത തിരിച്ചടിയായി ക്യാപ്റ്റന്റെ വിലക്ക്.