Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ റാങ്കിങ്: ഫ്രാൻസിനെ പിന്നിലാക്കി ബൽജിയം ഒന്നാമത്

പാരിസ്∙ ലോകചാംപ്യന്മാരായ ഫ്രാൻസിനെ പിന്തള്ളി ബൽജിയം ഫിഫ ലോകഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ലോകകപ്പ് സെമിയിൽ ഫ്രാൻസിനോടു തോറ്റ ബൽജിയം ഒരു പോയിന്റിനാണ് റാങ്ക് പട്ടികയിൽ ലോകചാംപ്യന്മാരെ പിന്നിലാക്കിയത്. ബ്രസീലാണു മൂന്നാമത്. 

ഫിഫ റാങ്കിങ് ഇങ്ങനെ: 

1. ബൽജിയം 2. ഫ്രാൻസ് 3. ബ്രസീൽ 4. ക്രൊയേഷ്യ 5. ഇംഗ്ലണ്ട് 6. പോർച്ചുഗൽ 7. യുറഗ്വായ് 8. സ്വിറ്റ്സർലൻഡ് 9. സ്പെയിൻ 10. ഡെന്മാർക്ക്.