Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയ്ൻ പെനൽറ്റിയിൽ ടോട്ടനമിനു സമനില

ലണ്ടൻ ∙ പെനൽറ്റി പാഴാക്കിയും അടിച്ചും ഹാരി കെയ്ൻ വില്ലനും വീരനുമായ കളിയിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരെ ടോട്ടനമിനു സമനില. അവസാന മിനിറ്റിൽ കെയ്ൻ നേടിയ ഗോളിലാണ് ടോട്ടനം 2–2 സമനില പിടിച്ചത്. കെയ്നിന്റെ നൂറാം പ്രീമിയർ ലീഗ് ഗോൾ കൂടിയായിരുന്നു ഇത്. 

മൂന്നാം മിനിറ്റിൽ എറിക് ഡയറിന്റെ പിഴവു മുതലെടുത്ത് മുഹമ്മദ് സലാഹാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. കളി ചടുലമായിരുന്നെങ്കിലും പിന്നീടൊരു ഗോൾ വന്നത് 80–ാം മിനിറ്റിൽ. പകരക്കാരനായി ഇറങ്ങിയ വിക്ടർ വാന്യാമ ലിവർപൂളിനെ ഒപ്പമെത്തിച്ചു. സംഭവബഹുലമായി അതിനു ശേഷം കളി. 87–ാം മിനിറ്റിൽ കെയ്ൻ പെനൽറ്റി നഷ്ടമാക്കി.

91–ാം മിനിറ്റിൽ സലാഹ് ലിവർപൂളിനു വേണ്ടി വീണ്ടും സ്കോർ ചെയ്തു. എന്നാൽ 95–ാം മിനിറ്റിൽ വിർജിൽ വാൻ ദെയ്ക് എറിക് ലമേലയെ ‘തൊട്ടു വീഴ്ത്തിയതിന്’ റഫറി ടോട്ടനമിനു പെനൽറ്റി നൽകി. കളിയിലെ അവസാന കിക്കിൽ കെയ്നു പിഴച്ചില്ല. സമനിലയോടെ ടോട്ടനം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തു തുടരുന്നു. ലിവർപൂൾ മൂന്നാമതാണ്.