നെയ്മറുടെ ശസ്ത്രക്രിയ വിജയം

നെയ്മര്‍

ബെലോ ഹോറിസോണ്ടെ ∙ കാൽപ്പാദത്തിനു പരുക്കേറ്റ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറുടെ ശസ്ത്രകിയ വിജയകരം. ഇന്നലെ ബെലോ ഹോറിസോണ്ടെയിലെ മാതെർ ദെയ് ആശുപത്രിയിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ നെയ്മർക്കു ശസ്ത്രക്രിയ നടത്തിയത്. ഫ്രഞ്ച് ലീഗിൽ മാഴ്സെയ്ക്കെതിരെയുള്ള മൽസരത്തിനിടെയാണ് നെയ്മറിനു പരുക്കേറ്റത്. 

പരുക്കിനെത്തുടർന്ന് ക്ലബ് മൽസരങ്ങളെല്ലാം നഷ്ടമായ നെയ്മർ മൂന്നു മാസത്തെ വിശ്രമത്തിനു ശേഷം ലോകകപ്പിനു മുൻപ് ബ്രസീൽ ടീമിൽ തിരിച്ചെത്തും.