ചാംപ്യൻസ് ലീഗ് ഫൈനലിലെ കണ്ണീരും പുഞ്ചിരിയും – ചിത്രങ്ങൾ

ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കറിയൂസിന്റെ നിരാശ. (ട്വിറ്റർ ചിത്രം)

കീവ്∙ ഹാട്രിക് കിരീടനേട്ടവുമായി ചാംപ്യൻസ് ലീഗിൽ സമാനതകളില്ലാത്ത കുതിപ്പിലാണ് സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ്. ഇംഗ്ലിഷ് കരുത്തുമായെത്തിയ ലിവർപൂൾ എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അവർ ചാംപ്യൻസ് ലീഗ് കിരീടനേട്ടം പതിമൂന്നിലെത്തിച്ചിരിക്കുന്നു. കരിം ബെൻസേമ (51), ഗാരത് ബെയ്‍ൽ (64, 83) എന്നിവരുടെ ഗോളുകളാണ് സാന്തിയാഗോ ബെർണബ്യൂവിലേക്ക് ഒരിക്കൽക്കൂടി ചാംപ്യൻസ് ലീഗ് കിരീടമെത്തിച്ചത്. ലിവർപൂളിന്റെ പോരാട്ടം സ്കോർ ബോർഡിൽ സാദിയോ മാനെ (55) നേടിയ ഏക ഗോളിൽ ഒതുങ്ങിപ്പോയി.

സൂപ്പർതാരമായെത്തി പാതിവഴിയിൽ പരുക്കേറ്റ് കണ്ണീരോടെ കളം വിട്ട മുഹമ്മദ് സലാ, ലോകകപ്പ് സ്വപ്നങ്ങളിൽ പോലും നിഴൽവീണ് കണ്ണരോടെ മുടന്തി പുറത്തുപോയ ഡാനി കാർവജാൽ, ‘അസാധാരണമായ’ രീതിയിൽ ചോർച്ചയുള്ള കൈകളുമായി പോസ്റ്റിനു മുന്നിൽനിന്ന ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കറിയൂസ്, ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇരട്ടഗോൾ നേടുന്ന ആദ്യത്തെ പകരക്കാരനെന്ന ഖ്യാതി നേടിയ ഗാരത് ബെയ്‍ൽ... ചാംപ്യൻസ് ലീഗ് ഫൈനലിന് വേദിയായ യുക്രെയ്ൻ തലസ്ഥാന നഗരി കീവ് ബാക്കിവയ്ക്കുന്ന മൽസര ചിത്രങ്ങളിൽ കണ്ണീരുണ്ട്, പുഞ്ചിരിയുമുണ്ട്. അത്തരം ചില മൽസര ചിത്രങ്ങളിലൂടെ...

ഗാരത് ബെയ്‌ൽ റയലിനായി രണ്ടാം ഗോൾ നേടുന്നു. (ട്വിറ്റർ ചിത്രം)
ചാംപ്യൻസ് ലീഗ് കിരീടത്തിൽ ബെയ്‍ലിന്റെ മുത്തം. (ട്വിറ്റർ ചിത്രം)
ഗോൾനേട്ടം ആഘോഷിക്കുന്ന ബെയ്‌ൽ. (ട്വിറ്റർ ചിത്രം)
സിദാൻ ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)
അവസാന വിസിൽ മുഴങ്ങിയപ്പോൾ ബെയ്‍ലിന്റെ ആഹ്ലാദം. (ട്വിറ്റർ ചിത്രം)
ബെ‍യ്‍ലിന്റെ രണ്ടാം ഗോൾ. (ട്വിറ്റർ ചിത്രം)
ബെയ്‍ലിന്റെ രണ്ടാം ഗോൾ വ്യത്യസ്തമായ ആംഗിളിൽനിന്നുള്ള ദൃശ്യം. (ട്വിറ്റർ ചിത്രം)
ഗോൾ നേട്ടം ആഘോഷിക്കുന്ന ബെയ്‍ൽ (ട്വിറ്റർ ചിത്രം)
ആദ്യപകുതിയിൽ പകരക്കാരുടെ ബെഞ്ചിലിരിക്കുന്ന ബെയ്‍ൽ. (ട്വിറ്റർ ചിത്രം)
പരുക്കേറ്റ് കണ്ണീരോടെ സലാ. (ട്വിറ്റർ ചിത്രം)
സലാ മൽസരത്തിനു മുൻപ്. (ട്വിറ്റർ ചിത്രം)
സലാ മൽസരത്തിനു മുൻപ്. (ട്വിറ്റർ ചിത്രം)
അഞ്ചാം കിരീടമാണെന്ന് ആംഗ്യം കാണിക്കുന്ന റൊണാൾഡോ. (ട്വിറ്റർ ചിത്രം)
പരുക്കേറ്റ് മടങ്ങുന്ന സലായെ ആശ്വസിപ്പിക്കുന്ന റൊണാൾഡോ. (ട്വിറ്റർ ചിത്രം)
ലണ്ടനിൽ വലിയ സ്ക്രീനിൽ മൽസരം കാണുന്നവർ. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ മൽസരത്തിനായി കളത്തിലേക്ക്. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ മൽസരത്തിനു മുൻപ് കളത്തിൽ അണിനിരന്നപ്പോൾ. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങളുടെ വിജയാഘോഷം. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങൾ ട്രോഫിയുമായി. (ട്വിറ്റർ ചിത്രം)
റയൽ താരങ്ങളുടെ വിജയാഘോഷം. (ട്വിറ്റർ ചിത്രം)
കിരീടത്തിൽ റാമോസിന്റെ മുത്തം. (ട്വിറ്റർ ചിത്രം)
റാമോസിന്റെ വിജയാഹ്ലാദം. (ട്വിറ്റർ ചിത്രം)
ലിവർപൂളിന്റെ ഗോൾശ്രമം തടയുന്ന കെയ്‍ലർ നവാസ്. (ട്വിറ്റർ ചിത്രം)
സലായ്ക്കെതിരെ റാമോസിന്റെ ഫൗൾ. (ട്വിറ്റർ ചിത്രം)
മോഡ്രിച്ചും സിദാനും ആഹ്ലാദത്തിൽ. (ട്വിറ്റർ ചിത്രം)
മോഡ്രിച്ചും നവാസും സ്റ്റാഫിനൊപ്പം ആഹ്ലാദം പങ്കിടുന്നു. (ട്വിറ്റർ ചിത്രം)
സലായെ തടയാൻ മാർസലോയുടെ ശ്രമം. (ട്വിറ്റർ ചിത്രം)
സാദിയോ മാനെ ലിവർപൂളിന്റെ ഗോൾ നേടുന്നു. (ട്വിറ്റർ ചിത്രം)
ഗോൾനേട്ടം ആഘോഷിക്കുന്ന മാനെ. (ട്വിറ്റർ ചിത്രം)
ഗോൾ നേടിയ മാനെയുടെ ആഹ്ലാദം. (ട്വിറ്റർ ചിത്രം)
ഗോൾനേട്ടം ആഘോഷിക്കുന്ന മാനെയും സംഘവും. (ട്വിറ്റർ ചിത്രം)
ലിവർപൂൾ ഗോൾകീപ്പർ ലോറിസ് നിരാശയോടെ കളത്തിൽ. (ട്വിറ്റർ ചിത്രം)
മൽസരശേഷം കണ്ണീരണിഞ്ഞ് ലോറിസ്. (ട്വിറ്റർ ചിത്രം)
ഗോൾ വഴങ്ങിയതിൽ നിരാശനായി ലോറിസ്. (ട്വിറ്റർ ചിത്രം)
ലോറിസ് മൽസരത്തിനായി കളത്തിലേക്ക്. (ട്വിറ്റർ ചിത്രം)
ലോറിസിനെ ആശ്വസിപ്പിക്കുന്ന ബെയ്ൽ. (ട്വിറ്റർ ചിത്രം)
മൽസരത്തിനു മുന്നോടിയായി ലിവർപൂൾ താരങ്ങൾ മൈതാനത്ത് അണിനിരന്നപ്പോൾ. (ട്വിറ്റർ ചിത്രം)
ലിവർപൂൾ താരത്തിന്റെ നിരാശ. (ട്വിറ്റർ ചിത്രം)
ലിവർപൂൾ താരങ്ങൾ മൽസരത്തിനായി കളത്തിലേക്ക്. (ട്വിറ്റർ ചിത്രം)
ലിവർപൂൾ താരങ്ങളുടെ നിരാശ. (ട്വിറ്റർ ചിത്രം)
മൽസരവേദിയിൽനിന്നുള്ള ദൃശ്യം. (ട്വിറ്റർ ചിത്രം)
റയൽ ഗോൾകീപ്പർ കെയ്‍ലർ നവാസ്. (ട്വിറ്റർ ചിത്രം)
പരുക്കേറ്റ ഡാനി കാർവജാൽ കണ്ണീരോടെ പുറത്തേക്ക്. (ട്വിറ്റർ ചിത്രം)
ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. (ട്വിറ്റർ ചിത്രം)
ചാംപ്യൻ‌സ് ലീഗ് കിരീടത്തിന്റെ പശ്ചാത്തലത്തിൽ ക്ലോപ്പ്. (ട്വിറ്റർ ചിത്രം)
റയലിന്റെ ആദ്യ ഗോൾ നേടുന്ന ബെൻസേമ. (ട്വിറ്റർ ചിത്രം)
ഗോൾനേട്ടം ആഘോഷിക്കുന്ന ബെൻസേമ. (ട്വിറ്റർ ചിത്രം)
ബെൻസേമയുടെ ആഹ്ലാദം. (ട്വിറ്റർ ചിത്രം)