Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർച്ചുഗൽസ് ഏയ്ഞ്ചൽസ് !

pune-city-fc

കപ്പടിക്കാൻ കോപ്പുകൂട്ടിത്തന്നെയാണ് കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ പുണെ സിറ്റി എഫ്സിയുടെ വരവ്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ കളിക്കാർ ഒപ്പമുണ്ടെന്നാണു മാനേജ്മെന്റിന്റെ അവകാശവാദം. പുതിയ 4 പേരെ ടീമിലെത്തിച്ചപ്പോൾ മാഴ്സലോ പെരേര (മാഴ്സലീഞ്ഞോ), എമിലിയാനോ അൽഫാരോ, ഡിയേഗോ കാർലോസ്, മാർകോ സ്റ്റാൻകോവിച് എന്നിവരെ ഒപ്പംനിർത്തി.

സെർബിയൻ കോച്ച് റാൻകോ പോപോവിച്ചിന് പകരം മിഗു‌വേൽ ഏയ്ഞ്ചൽ പോർച്ചുഗലാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച ഡൽഹി ഡൈനാമോസ് കാര്യമായൊന്നും ചെയ്യാതെ വന്നപ്പോൾ ഇന്ത്യ വിട്ടതാണ് പോർച്ചുഗൽ. പുണെ വിളിച്ചപ്പോൾ തിരികെ ഇന്ത്യയിലെത്തി.

ഫോറിൻ പവർ

ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സലീഞ്ഞോ തന്നെയാണ് തുറുപ്പുചീട്ട്. 8 ഗോളുകളും, 7 അസിസ്റ്റുകളും ടീമിനു സമ്മാനിച്ചു ഈ ക്യാപ്റ്റൻ. യുറഗ്വായ് താരം എമിലിയനോ അൽഫാരോയാണ് ടീമിന്റെ പോയിന്റ് മേക്കർ.

9 ഗോളുകളായിരുന്നു അൽഫാരോയുടെ സമ്പാദ്യം. ബ്രസീൽ വിങ്ങർ ഡിയേഗോ കാർലോസും ടീമിന് മുതൽക്കൂട്ടാണ്. ഇൗ സീസണിൽ ടീമിലെത്തിയ സെൽറ്റ വിഗോയുടെ മുൻ താരം ജോനാഥാൻ വില്ലയും സെർബിയൻ താരം മാർകോ സ്റ്റാൻകോവിചുമാണ് മധ്യനിരയിലെ വിദേശ സാന്നിധ്യം.

ഇന്ത്യൻ സ്റ്റാർസ്

വിങ്ങുകളിൽ ഇടത്തും വലത്തുമായി മലയാളി താരം ആഷിഖ് കരുണിയനും, കൂട്ടുകാരൻ നിഖിൽ പൂജാരിയുമുണ്ട്. മുന്നേറ്റനിരയിൽ റോബിൻസിങ്ങും പന്തുതട്ടും. മിഡ്ഫീൽഡ് പവർഹൗസുകളായ ആദിൽ ഖാൻ, ആൽവിൻ ജോർജ്, നിഖിൽ പൂജാരി എന്നിവർക്കൊപ്പം ശങ്കർ സംപിങ്‌രാജ്, ഗ്രബിയേൽ ഫെർണാണ്ടസ്, റോഹിത് കുമാറുമുണ്ട്. പ്രതിരോധപ്പോരാളികളാകാൻ ഗുർതേജ് സിങ്, ലാൽചുവാൻമാവിയ (ചുവാൻതെ ഫനായ്), നിം ദോർജെ തമാങ്, സാർഥക് ഗോലു, അഷുതോഷ് മേഹ്ത്ത എന്നിവരാണ് രംഗത്ത്. വിശാൽ കെയ്ത്താണ് ഒന്നാം ഗോൾകീപ്പർ, കമൽജിത്ത് സിങ്ങും അനുജ് കുമാറും ഒപ്പമുണ്ട്.