പിഎസ്ജിക്ക് ഉജ്ജ്വല വിജയം

പാരിസ്∙ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്കു തുടർച്ചയായ പത്താം ജയം. ആമിനേസ് എസ്‌സിയെ 5–0നാണ് പിഎസ്ജി കീഴടക്കിയത്. സൂപ്പർ താരം നെയ്മറെക്കൂടാതെ ഇറങ്ങിയ പിഎസ്ജിക്കായി മാർക്വിഞ്ഞോസ്, അഡ്രിയൻ റാബിയോട്ട്, ജൂലിയൻ ഡ്രാക്സ്‌ലർ, കിലിയൻ എംബപെ, മൂസ ഡിയാബി എന്നിവർ ഗോളടിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പിഎസ്ജിക്ക് രണ്ടാം സ്ഥാനത്തുള്ള എൽഒഎസ്‌സിയുമായി 11 പോയിന്റ് വ്യത്യാസമാണുള്ളത്.