മെസ്സിയും റോണോയുമില്ലാതെ ഒരു എൽ ക്ലാസിക്കോ; ബാർസ– റയൽ പോരാട്ടം ഇന്ന്

എൽ ക്ലാസിക്കോയ്ക്ക് തയാറെടുക്കുന്ന റയൽ താരങ്ങൾ.

ബാർസിലോന∙ 2007 ഡിസംബറിനു ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റാനോ റൊണാൾഡോയും ഇല്ലാത്ത ആദ്യ എൽ ക്ലാസിക്കോയ്ക്കൊരുങ്ങി റയൽ മഡ്രിഡ്, ബാർസിലോന ടീമുകൾ. സൂപ്പർ താരങ്ങൾ മികവിലേക്കുയരാത്തതിന്റെ ആശങ്കയാണു റയൽ പാളയത്തിൽ എങ്കിൽ ലയണൽ മെസ്സിയെ പരുക്കു പിടികൂടിയതാണു ബാർസയുടെ തലവേദന. സ്പാനിഷ് ലാ ലിഗയിലെ മോശം ഫോം നഷ്ടമാക്കിയ മുഖം ബാർസയ്ക്കെതിരായ ജയത്തോടെ വീണ്ടെടുക്കാമെന്ന കണക്കു കൂട്ടലിലാണു റയൽ. 

ചാംപ്യൻസ് ലീഗിൽ വിക്ടോറിയ പ്ലെസെനെ 2–1നു കീഴടക്കാനായെങ്കിലും ലാലിഗയിൽ റയലിന്റെ കഷ്ടകാലം തുടരുകയാണ്. കോച്ച് ജുലൻ ലോപറ്റെഗുയിയെ  പുറത്താൽ ഭീഷണിയിലാണ്. ഇന്നത്തെ മൽസരത്തിലും തോൽവി പിണഞ്ഞാൽ ലോപറ്റെഗുയിയെ ക്ലബ് പുറത്താക്കിയേക്കാം.