Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ്സ് കപ്പ്: റയലിന് തകർപ്പൻ ജയം

real-madrid-logo

മഡ്രിഡ് ∙ കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്ബോളിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. രണ്ടാം നിര ടീമിനെയിറക്കിയ റയൽ 6–1നു മൂന്നാം ഡിവിഷൻ ക്ലബ്ബായ മെലിയ്യയെ മുക്കി. മാർക്കോ അസ്സെൻസിയോ, ഇസ്കോ എന്നിവർ 2 ഗോൾ വീതം നേടി വിജയശിൽപികളായി. ചാവി സാഞ്ചെസ്, വിനീഷ്യസ് ജൂനിയർ എന്നിവർ ഓരോഗോളും നേടി.

ഇരുപാദങ്ങളിലുമായി 10–1 ന് വിജയിച്ച റയൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം ഡിവിഷൻ ക്ലബ് സ്പോർടിങ് ജിജോണുമായി 2–2 സമനില (ഇരുപാദങ്ങളിലുമായി 4–2ന് തോൽവി) വഴങ്ങിയ ഐബർ, ചാംപ്യൻഷിപ്പിൽനിന്നു പുറത്താകുന്ന ആദ്യ ലാ ലിഗ ക്ലബ്ബായി. ലെവാന്തെ രണ്ടാം ഡിവിഷൻ ക്ലബ് ലൂഗോയെ 2–0ന് തോൽപിച്ച് (ഇരുപാദ സ്കോർ: 3–1) പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടർ മൽസരക്രമം നറുക്കെടുപ്പ് 13ന്.