Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശ് കരുത്തർ: കോഹ്‌ലി

Virat-Kohli

ലണ്ടൻ ∙ ബംഗ്ലദേശിനെ എഴുതിത്തള്ളരുതെന്ന് ടീമംഗങ്ങളോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയിൽ ഇന്നു ബംഗ്ലദേശിനെ നേരിടുമ്പോൾ അപകടകാരിയായ ഒരു നിരയേയാണ് നേരിടുന്നതെന്നത് ഓർക്കണമെന്നും കോഹ്‌ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ഇന്നിറക്കുക. അതുകൊണ്ടുതന്നെ ഉമേഷ് യാദവിന്റെ സ്ഥാനത്ത് രവിചന്ദ്രൻ അശ്വിൻ കളിക്കും. ഇന്ത്യയുടെ മധ്യനിരയ്ക്ക് ഇതുവരെ പരീക്ഷണം നേരിട്ടിട്ടില്ലെന്നതു കാര്യമാക്കുന്നില്ലെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.