Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെ 95 റൺസിനു തകർത്ത് ഇന്ത്യ

India's Sushma Verma

ഡർബി∙ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്കു 95 റൺസിന്റെ തകർപ്പൻ ജയം. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യയുടെ പെൺപുലികൾ സെമി ഫൈനലിലേക്കു യോഗ്യത നേടി. പാക്ക് താരങ്ങളുടെ പോരാട്ടം 38.1 ഓവറിൽ ഒടുങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്തു. കുറഞ്ഞ ടോട്ടൽ ലക്ഷ്യമാക്കി ഇറങ്ങിയ പാക്കിസ്ഥാന് 38.1 ഓവറിൽ 74 റൺസ് ചേർക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 72 പന്തിൽ 47 റൺസെടുത്ത ഓപ്പണർ പൂനം റാവത്താണ് ഇന്ത്യയുടെ ടോപ് സ്കോറർ.

സുഷമ വർമ 35 പന്തിൽനിന്നു 33 റൺസെടുത്ത് സ്കോർ ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻനിരയിൽ 29 റൺസെടുത്ത സനാമിറും, 23 റൺസെടുത്ത നഹിദയും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കു വേണ്ടി ഏക്താ ബിഷ്ത് അഞ്ചും മൻസി ജോഷി രണ്ടും വിക്കറ്റുകൾ നേടി.

related stories