Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുടെ വിക്കറ്റ്നേട്ടം ആഘോഷിക്കാതെ ജഡേജ

Ravindra Jadeja - Chennai Super Kings

ന്യൂഡൽഹി∙ ചെറിയൊരിടവേളയ്ക്കു ശേഷം രവീന്ദ്ര ജഡേജ ബോളിങിൽ താളം കണ്ടെത്തിയെങ്കിലും താരത്തിന്റെ ആരാധകർ വീണ്ടും കൺഫ്യൂഷനിൽത്തന്നെ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ എറിഞ്ഞ ആദ്യ പന്തിൽത്തന്നെ വിരാട് കോഹ്‌ലിയെ ബോൾഡാക്കിയശേഷം വിക്കറ്റ്നേട്ടം ജഡേജ ആഘോഷിക്കാതിരുന്നതാണ് പുതിയ വാർത്ത. ഔട്ടായശേഷം ജഡേജയെ രൂക്ഷമായി തുറിച്ചുനോക്കിയാണ് കോഹ്‌ലി മടങ്ങിയത്. അബദ്ധം പിണഞ്ഞ മുഖഭാവത്തോടെയാണ് ഇതിനോടു ജഡേജ പ്രതികരിച്ചത്. 

വിക്കറ്റ്നേട്ടം പൊതുവേ ആഘോഷമാക്കാറുള്ള ജഡേജയുടെ ഈ ഭാവവ്യത്യാസം ട്വിറ്ററിൽ ട്രോളുകളുടെ പെരുമഴയാണു തീർത്തത്. 

ജഡേജ ഇന്ത്യൻ ടീമിനു പുറത്തായിട്ടു നാളുകളായെന്നും ക്യാപ്റ്റനെ പുറത്താക്കിയപ്പോൾ ടീമിലെ സ്ഥാനം തെറിക്കുമെന്നുള്ള തോന്നലിനാലാണ് വിക്കറ്റ്നേട്ടം ആഘോഷിക്കാതിരുന്നത് എന്നുമാണ് ട്രോളുകളിൽ ഭൂരിഭാഗവും. 

എന്നാൽ സംഭവത്തപ്പറ്റിയുള്ള ജഡേജയുടെ പ്രതികരണം ഇങ്ങനെ, ‘ഞാൻ എറിഞ്ഞ ആദ്യ പന്തായിരുന്നു അത്. അതുകൊണ്ടു വിക്കറ്റ് നേട്ടം ആഘോഷിക്കാനുള്ള തയാറെടുപ്പു നടത്തിയിരുന്നില്ല. കോഹ്‌ലിയുടെ വിക്കറ്റ് എല്ലായിപ്പോഴും മികച്ച വിക്കറ്റുതന്നെ, എനിക്കൊരു നല്ല വിക്കറ്റ് കിട്ടി എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.’ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ജഡേജ തന്നെയായിരുന്നു മൽസരത്തിലെ താരവും.

related stories