sections
MORE

ഇത് ‘എംഎസ് ക്ലാസിക്’; ധോണി ടീമിന്റെ ഭാഗമാണെന്നതിൽ ഒരു സംശയവും വേണ്ട: കോഹ്‍ലി

dhoni-batting
SHARE

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലെ വിജയത്തിനു പിന്നാലെ മഹേന്ദ്രസിങ് ധോണിയെ വാനോളം പുകഴ്ത്തി ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. അഡ്‌ലെയ്ഡിൽ കണ്ടത് ‘എംഎസ് ക്ലാസിക്’ ആണെന്ന് മൽസരശേഷം സംസാരിക്കവെ കോഹ്‍ലി അഭിപ്രായപ്പെട്ടു. അവസാന ഓവറിൽ വിജയത്തിലേക്ക് ഏഴു റൺസ് വേണ്ടിയിരിക്കെ, ജേസൺ ബെഹ്റെൻഡ്രോഫിന്റെ ആദ്യ പന്തു തന്നെ ഗാലറിയിലെത്തിച്ചാണ് ധോണി ടീമിനു വിജയം സമ്മാനിച്ചത്. ധോണിയുടെ ഫിനിഷിങ് പാടവം ചോദ്യം ചെയ്യപ്പെടുന്നതിനിടെയാണ് ഉജ്വലമായൊരു ഫിനിഷിങ്ങുമായി അദ്ദേഹം ടീമിനു വിജയം സമ്മാനിച്ചത്.

54 പന്തിൽ രണ്ടു സിക്സ് സഹിതം 55 റൺസ് നേടിയ ധോണിയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. സെഞ്ചുറി നേടിയ കോഹ്‍ലിക്കൊപ്പം നാലാം വിക്കറ്റിൽ ധോണി ചേർത്ത 82 റൺസ് കൂട്ടുകെട്ടും ഇന്ത്യൻ ഇന്നിങ്സിനു കരുത്തായി.

‘ധോണി ഈ ടീമിന്റെ ഭാഗമാണെന്നതിൽ ഒരു സംശയവും വേണ്ട. ഇന്നു നാം കണ്ടത് സത്യത്തിൽ ഒരു ‘എംഎസ് ക്ലാസിക്’ ആയിരുന്നു. ഒരു മൽസരത്തെ ഏറ്റവും മികച്ച രീതിയിൽ മനസ്സിലാക്കുന്ന താരമാണ് അദ്ദേഹം. അവസാന നിമിഷം വരെ ക്രീസിൽ നിൽക്കുമ്പോൾ അദ്ദേഹത്തന്റെ മനസ്സിലൂടെ കടന്നുപോകുന്നതെന്താണെന്ന് ആർക്കുമറിയില്ല. വലിയ ഷോട്ടുകളിലൂടെ കളി തീർക്കുകയും ചെയ്യും’ – കോഹ്‍ലി പറഞ്ഞു.

‘50 ഓവർ ഫീൽഡ് ചെയ്തശേഷം ദീർഘസമയം ബാറ്റു ചെയ്യേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. വളരെ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നു ഇത്. വിയർപ്പുകാരണം എന്റെ വസ്ത്രങ്ങൾ നനഞ്ഞൊട്ടിയിരിക്കുന്നു. ധോണിയും വളരെ ക്ഷീണിതനായി. ഇനി ഒരു ദിവസത്തെ വിശ്രമത്തിനുശേഷം അടുത്ത മൽസരത്തിനു തയാറെടുക്കണം’ – കോഹ്‍ലി പറഞ്ഞു.

വിജയത്തിനു നിർണായക സംഭാവനകൾ നൽകിയ മറ്റു താരങ്ങൾക്കും കോഹ്‍ലി നന്ദി പറഞ്ഞു:

ഭുവനേശ്വർ കുമാർ: ഓസ്ട്രേലിയയെ അവസാന ഓവറുകളിൽ നിയന്ത്രിച്ചു നിർത്താനായിരുന്നു ശ്രമം. മാക്സ്‌വെലും മാർഷും ക്രീസിൽ നിൽക്കുമ്പോൾ മൽസരം നമ്മൾ കൈവിടുകയായിരുന്നു. ഒരേ ഓവറിൽ അവരെ പുറത്താക്കാനായത് നിർണായകമായി. എന്നാൽ, ഈ ഘട്ടത്തിൽ നമ്മളെ മൽസരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് ഭുവിയാണ്. 

ദിനേഷ് കാർത്തിക്: കാർത്തിക്കിന്റെ പ്രകടനവും എടുത്തുപറയണം. അവസാന ഓവറുകളിൽ ക്രീസിലെത്തിയ കാർത്തിക്കാണ് മികച്ച പ്രകടനത്തിലൂടെ ധോണിയുടെ സമ്മർദ്ദമയച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA