Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയ്ക്കു ജയം; ഒന്നാമത്

PTI12_7_2017_000204B ചെന്നൈ താരം ഇനിഗോ കാൽഡറോണിന്റെ മുന്നേറ്റം

ചെന്നൈ ∙ അവസാന പത്തു മിനിറ്റിൽ മൂന്നു ഗോളുകളുമായി ലീഡും ആവേശവും മാറിമറിഞ്ഞ ഐഎസ്എൽ ഫുട്ബോൾ മൽസരത്തിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം (3–2). 91–ാം മിനിറ്റിലെ വിജയഗോൾ ഉൾപ്പെടെ രണ്ടു ഗോൾ നേടിയ ജെജെ ലാൽപെഖുലയാണ് ചെന്നൈയുടെ ഹീറോ. മൂന്നാം ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. രണ്ടു പോയിന്റ് മാത്രമുള്ള കൊൽക്കത്ത ഏറ്റവും ഒടുവിൽ. 

65–ാം മിനിറ്റിൽ കോർണറിൽ നിന്നു ക്രോസ്ബാറിൽ തട്ടിത്തെറിച്ച പന്തിനെ വലയിലാക്കി ജെജെ ചെന്നൈയ്ക്കു ലീഡ് നൽകി. പത്തു മിനിറ്റിനുള്ളിൽ കൊൽക്കത്ത ഒപ്പമെത്തി. സെക്വിഞ്ഞയുടെ ഷോട്ട് ഇനിഗോയുടെ കാലുകൾക്കിടയിലൂടെ വന്നത് ഗോൾകീപ്പർ കരംജിതിനു തടയാനായില്ല.

84–ാം മിനിറ്റിൽ ഇനിഗോ കാൽഡറോണിന്റെ ഗോളിൽ ചെന്നൈ വീണ്ടും ലീഡ് നേടിയെങ്കിലും 90–ാം മിനിറ്റിൽ എൻജാസി കുകി എടികെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ തൊട്ടു പിന്നാലെ ജെജെ വിലപ്പെട്ട ഗോൾ നേടിയ ചെന്നൈയ്ക്കു വിജയം നൽകി. ഇനിഗോയുടെ ക്രോസ് ദേബ്ജിത് തട്ടിയകറ്റിയെങ്കിലും വന്നു വീണത് ജെജെയുടെ കാൽക്കലായിരുന്നു.