Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിൻ എഫ്സിക്കെതിരെ മുംബൈയ്ക്ക് വിജയം (1–0)

mumbai-city-fc

ചെന്നൈ ∙ ഐഎസ്എൽ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ കഷ്ടകാലം തുടരുന്നു. ആറാം മൽസരത്തിലും ജയം കണ്ടെത്താനാകാതെ പോയ നിലവിലെ ചാംപ്യൻമാർ ഇത്തവണ വീണത് മുംബൈയ്ക്കു മുന്നിൽ (1–0). 20–ാം മിനിറ്റിൽ മോദൗ സൗഗോയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ നന്നായി ചെറുത്തു നിന്ന മുംബൈ രണ്ടാം പകുതിയിൽ പതറിയെങ്കിലും ചെന്നൈയ്ക്കു മുതലെടുക്കാനായില്ല.

ആറു കളികളിൽ ചെന്നൈയുടെ അഞ്ചാം തോൽവിയാണിത്. ഒരു പോയിന്റുമായി ഏറ്റവും പിന്നിലാണവർ. 10 പോയിന്റോടെ മുംബൈ അഞ്ചാം സ്ഥാനത്തേക്കു കയറി.

related stories