Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ: ആദ്യ സെമിയിൽ ഇന്ന് പുണെ–ബെംഗളൂരു

bengaluru-pune-match Representation Image

 പുണെ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പ്ലേഓഫ് മൽസരങ്ങൾക്ക് ഇന്നു തുടക്കം. ഒന്നാം സെമിഫൈനൽ ആദ്യപാദത്തിൽ എഫ്സി പുണെ സിറ്റി ഇന്നു ബെംഗളൂരു എഫ്സിയെ നേരിടും. പുണെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാത്രി എട്ടിനാണു മൽസരം. ശനിയാഴ്ച രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ ഗോവ, ചെന്നൈയിൻ എഫ്സിയെ നേരിടും.

പുണെയുടെയും ബെംഗളൂരുവിന്റെയും ആദ്യ സെമിഫൈനലാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇവിടെ ബെംഗളൂരു പുണെയെ 3–1നു തോൽപിച്ചിരുന്നു. ബെംഗളൂരുവിൽ നടന്ന മൽസരം സമനിലയാവുകയും ചെയ്തു.