ഐഎസ്എൽ: ഒരുക്കത്തിന് 7 ടീമുകൾ വിദേശത്തേക്ക്

കൊച്ചി ∙ കിക്കോഫിന് ഒന്നരമാസം അകലെ, ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസൺ പടയൊരുക്കത്തിനായി ഏഴു ടീമുകൾ വിദേശത്തേക്ക്. കഴിഞ്ഞ മാസം ലാലിഗ വേൾഡ് ഫുട്ബോളിലൂടെ പ്രീ–സീസൺ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഏതു രാജ്യത്തേക്കാണു പോകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. തയാറെടുപ്പു വിവരങ്ങൾ പ്രഖ്യാപിക്കാത്ത മറ്റൊരു ടീം മുംബൈ സിറ്റി എഫ്സിയാണ്. എഫ്സി പുണെ സിറ്റിയുടെ തയാറെടുപ്പുകൾ ഹോംഗ്രൗണ്ടിൽത്തന്നെ.

മറ്റു ടീമുകളുടെ പ്രീ–സീസൺ വേദികൾ:

എടികെ–സ്പെയിൻ, ബെംഗളൂരു എഫ്സി–വലൻസിയ, സ്പെയിൻ, ഡൽഹി ഡൈനമോസ്–കൊൽക്കത്ത, ദോഹ, എഫ്സി ഗോവ–മഡ്രിഡ്, സ്പെയിൻ, ചെന്നൈയിൻ എഫ്സി–മലേഷ്യ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്–തുർക്കി, ജംഷഡ്പൂർ എഫ്സി–മഡ്രിഡ്.

കഴിഞ്ഞ രണ്ടു സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന മുഖ്യപരിശീലകൻ അലസാന്ദ്രെ ഗ്വിമാറെസ് മുംബൈ സിറ്റി എഫ്സി വിട്ടതായി ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ പരിശീലകൻ വന്നശേഷമേ തയാറെടുപ്പുവേദി സംബന്ധിച്ചു തീരുമാനം ഉണ്ടാകൂ. പോർചുഗലിന്റെ മുൻ രാജ്യാന്തരതാരം ഹോർഷെ കോസ്റ്റയാകും പുതിയ കോച്ചെന്നാണു സൂചന.