Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിന്റെ മൽസരങ്ങൾക്ക് ടിക്കറ്റ് വിൽപന തുടങ്ങി

Kerala-Blasters-logo-2

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകൾക്കുള്ള ടിക്കറ്റ് വിൽപനയ്ക്കു തുടക്കമായി. പ്രളയരക്ഷാപ്രവർത്തനം നടത്തിയ മൽസ്യത്തൊഴിലാളികൾ ആദ്യടിക്കറ്റ് ഏറ്റുവാങ്ങി.

നിരക്കുകൾ: തെക്ക്, വടക്ക് ഗാലറി (ഗോൾ പോസ്റ്റുകൾക്കു പിന്നിൽ) മുകൾത്തട്ട്് 199 രൂപ. താഴേത്തട്ട്: 349 രൂപ. കിഴക്ക്, പടിഞ്ഞാറ് ഗാലറി മുകൾത്തട്ട്: 249, താഴേത്തട്ട്: 449. വിഐപി: 1250. പടിഞ്ഞാറേ ഗാലറി താഴേത്തട്ട് (വിഐപി ഗാലറിക്ക് ഇരുവശത്തും): 449 രൂപ. 24നു മുൻപ് http://paytm.com/events/kochi/football-isl, http://insider.in/isl-kerala-blasters-fc/article എന്നിവയിലൂടെ ഓൺലൈനായി വാങ്ങുന്നവർക്കുള്ള ഇളവോടുകൂടിയ നിരക്കുകളാണിത്. മുൻസീസണുകളിലേക്കാൾ നിരക്കു കുറവാണ്. ഓൺ‌ലൈൻ ടിക്കറ്റുകൾ മാറ്റിവാങ്ങാൻ ഇക്കുറി ക്യൂ നിൽക്കേണ്ടതില്ല. ഇ–ടിക്കറ്റുകൾ സ്കാൻ ചെയ്ത് സ്റ്റേഡിയത്തിൽ പ്രവേശിക്കാം. പ്രളയരക്ഷാപ്രവർത്തനം നടത്തിയവരെ മൽസരദിവസങ്ങളിൽ സ്റ്റേഡിയത്തിൽ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനി പറഞ്ഞു.