Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് ഈസ്റ്റിന് വീണ്ടും സമനില; 20 പോയിന്റ്, രണ്ടാമത്

ISL-Logo-2015

ഗുവാഹത്തി∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെയും ഗോളില്ലാ സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. 20 പോയിന്റോടെ അവർ രണ്ടാം സ്ഥാനത്തേക്കു കയറി. കളിയിൽ 70 ശതമാനത്തോളം സമയം പന്തിൽ അവകാശം നേടിയെങ്കിലും നോർത്ത് ഈസ്റ്റിന് ഗോൾ നേടാനായില്ല.