തിരുവനന്തപുരം∙ നവംബർ ഒന്നിനു തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൽസരത്തിന് ഇരു ടീമും 30ന് കേരളത്തിലെത്തും. കോവളം ലീലാ ഹോട്ടലിലാണ് ടീമുകളുടെ താമസം. 31ന് രാവിലെ ഒൻപതു മുതൽ 12 വരെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ ഇന്ത്യൻ ടീമും കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
രണ്ടു കോടിയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞു. ടിക്കറ്റുകൾ www.paytm.com, www.insider.in എന്നിവ വഴിയേ വാങ്ങാൻ കഴിയൂ. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഡിജിറ്റൽ ടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. ഓൺലൈൻ ബുക്കിങ് ലിങ്ക് കെസിഎ വെബ്സൈറ്റിൽ ലഭ്യമാണ്. പേടിഎം വഴി 2 ടിക്കറ്റ് വാങ്ങുവർക്ക് 150 രൂപയുടെ സിനിമാ ടിക്കറ്റ് ലഭിക്കും. സ്റ്റേഡിയത്തിന് അകത്ത് പ്രവേശിക്കാൻ ടിക്കറ്റിന് പുറമേ പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ തിരിച്ചറിയൽ തിരിച്ചറിയൽ രേഖ നിർബന്ധമാണ്.