Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാരീരിക വെല്ലുവിളി നേരിടുന്ന ആരാധകനെ തേടി ധോണിയെത്തി; വിഡിയോ വൈറൽ

dhoni-fan-1 ആരാധകനോടു സംസാരിക്കുന്ന എം.എസ്. ധോണി

തിരുവനന്തപുരം ∙ കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യ നേടിയ തകർപ്പൻ‌ വിജയത്തിനു പിന്നാലെ വൈറലാകുകയാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. എന്നാൽ ക്രിക്കറ്റിലെ പ്രകടനം കൊണ്ടല്ല മറിച്ച് ആരാധകരോട് ധോണി കാണിക്കുന്ന സ്നേഹമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ബുധൻ, വ്യാഴം ദിവസങ്ങളിലായി തങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു നോക്കു കാണുന്നതിന് നിരവധി മലയാളി ആരാധകരാണ് കാര്യവട്ടം സ്റ്റേഡിയത്തിലെത്തിയത്.

ആ തിരക്കിന്‍റെ ഇടയില്‍ വീല്‍ചെയറില്‍ ധോണിയെ നെഞ്ചേറ്റിയ ഒരു ആരാധകന്‍ ഉണ്ടായിരുന്നു. തന്നെ കാണാന്‍ കൊതിച്ചെത്തിയ ആരാധകന്‍ കാത്തിരിക്കുന്നുവെന്ന് അറിഞ്ഞയുടന്‍ ഗ്രീന്‍ഫീല്‍ഡിലെത്തിയ ധോണി അങ്ങോട്ട് നടന്നു ചെന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന ആരാധകനോട് അല്‍പനേരം സംസാരിച്ച ധോണി, ഒപ്പം നിന്ന് ചിത്രങ്ങള്‍ എടുത്ത ശേഷം ഓട്ടോഗ്രാഫും നല്‍കിയാണു മടങ്ങിയത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. 

105 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 14.5  ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ അഞ്ച് ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. രോഹിത് ശർമ അർധസെഞ്ചുറി നേടി.  ഏകദിനത്തില്‍ 200 സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍താരമെന്ന റെക്കോർഡും രോഹിത് ശര്‍മ സ്വന്തമാക്കി. വിരാട് കോഹ്‌‍ലി 33 റൺസെടുത്തു. ആറ് റൺെസടുത്ത ശിഖർ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്കു നഷ്ടമായത്. 

ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ടോസുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുതലെടുക്കാനായില്ല. തകർച്ചയോടെ തുടങ്ങിയ വിൻഡീസിന് ഒരുഘട്ടത്തിലും ഇന്ത്യൻ ബൗളിങ് നിര പൊരുതാൻ അവസരം നൽകിയില്ല. മൂന്ന് പേർ സംപൂജ്യരായപ്പോൾ അഞ്ച് പേർ രണ്ടക്കം കാണാതെ മടങ്ങി. 25 റൺസ് നേടിയ ഹോൾഡറാണ് ടോപ് സ്കോറർ. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബൂംറയും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും കുൽദീപ് ജാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

related stories