Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക്സുകളിൽ ‘ഇരട്ട സെഞ്ചുറി’യുമായി രോഹിത്; എന്നാൽ മുന്നിൽ ധോണി തന്നെ

Rohit Sharma രോഹിത് ശർമ

തിരുവനന്തപുരം∙ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിനത്തിൽ വമ്പൻ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഹിറ്റ്മാൻ രോഹിത് വീണ്ടും തനിസ്വരൂപം പുറത്തെടുത്തപ്പോൾ അനായാസം ഒരു അർധസെഞ്ചുറിയും കേരളപ്പിറവി ദിനത്തിൽ പിറന്നു. 45 പന്തുകളില്‍നിന്നായിരുന്നു രോഹിത് കരിയറിലെ 37–ാം അർധസെഞ്ചുറി പൂർത്തിയാക്കിയത്. 

ഇതോടൊപ്പം ക്രിക്കറ്റിലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയാണു മലയാള മണ്ണിൽനിന്ന് രോഹിത് മടങ്ങുന്നത്. ഏകദിനത്തിൽ 200 സിക്സുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനായി രോഹിത്. വെറും 187 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് ഈ നേട്ടം കൈപ്പിടിയിലാക്കിയത്. ധോണിയാണ് രോഹിതിന് മുൻപേ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം. 332 ഏകദിനങ്ങളിൽനിന്ന് 218 സിക്സുകൾ ധോണി നേടിയിട്ടുണ്ട്.  195 ഇന്നിങ്സുകളിൽനിന്ന് 200 സിക്സുകൾ സ്വന്തമാക്കിയ പാക്ക് താരം ഷാഹിദ് അഫ്രിദിയുടെ റെക്കോഡിനെയും രോഹിത് ഇതോടെ മറികടന്നു. നാലു വീതം സിക്സറുകളും ഫോറുകളുമാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ രോഹിത് അടിച്ചത്. 

351 സിക്സുകളാണ് പാക്ക് താരം ഷാഹിദ് അഫ്രിദി നേടിയിട്ടുള്ളത്. ക്രിസ് ഗെയ്ൽ (275), സനത് ജയസൂര്യ (270) എന്നിവരും സിക്സുകളുടെ കാര്യത്തിൽ മുമ്പൻമാരാണ്. 218 സിക്സുകളുമായി മുൻ ഇന്ത്യൻ നായകന്‍ എം.എസ്. ധോണിയാണ് മുന്നിലുള്ള ഇന്ത്യക്കാരൻ. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിൽ 195 സിക്സുകൾ പൂർത്തിയാക്കി സച്ചിൻ തെൻഡുൽക്കറെ രോഹിത് മറികടന്നിരുന്നു. ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ രണ്ടാം സ്ഥാനത്താണ് രോഹിത്. 389 റണ്‍സാണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. 186 സിക്സുകളുമായി പരമ്പരയ്ക്കെത്തിയ താരം 16 സിക്സുകൾ സ്വന്തമാക്കി എണ്ണം 202 ആക്കി ഉയർത്തി. 

ഓപ്പണറെന്ന നിലയിൽ ഏറ്റവുമധികം സിക്സുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഓപ്പണറായെത്തി 167 സിക്സുകൾ നേടിയ സച്ചിനെയാണ് രോഹിത് മറികടന്നത്. 

കഴിഞ്ഞ ആറു വർഷങ്ങളിൽ ഏകദിനത്തിൽ രോഹിത് ശർമയുടെ മികച്ച സ്കോറുകൾ ഇങ്ങനെ: 

2013 : 209 

2014 : 264 

2015 : 150

2016 : 171* 

2017 : 208* 

2018 : 162

related stories