Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക്കറ്റ് വിൽപന: വരുമാനം 3.84 കോടി

trivandrum-sports-hub

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിന്റെ ടിക്കറ്റ് വരുമാനം 3.84 കോടി. 38132 പേരാണ് കളി കാണാനെത്തിയത്. ന്യൂസീലൻഡിനെതിരെ കഴിഞ്ഞ വർഷം നടന്ന ട്വന്റി20 മൽസരത്തിൽ നാൽപതിനായിരത്തിലേറെ പേർ എത്തിയിരുന്നെങ്കിലും സൗജന്യ പാസ് ഒട്ടേറെയുണ്ടായിരുന്നതിനാൽ വരുമാനം കുറവായിരുന്നു. 2.91 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ടിക്കറ്റ് വരുമാനം.

രാജ്യാന്തര മൽസരം നടത്താൻ ബിസിസിഐ നൽകുന്ന 1.5 കോടി രൂപ ഉൾപ്പെടെ 6.88 കോടി രൂപയായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്റെ വരുമാനം. ഇത്തവണ വരുമാനം ഇതിലും വർധിക്കും.