Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് ഗ്രാൻപ്രിയിൽ ഹാമിൽട്ടന് അഞ്ചാം കിരീടം

Lewis-Hamilton ചൈനീസ് ഗ്രാൻപ്രിയിൽ വിജയത്തിലേക്കു കുതിക്കുന്ന മെഴ്സിഡീസ് ഡ്രൈവർ ലൂവിസ് ഹാമിൽട്ടൻ (44).

ഷാങ്ഹായ് ∙ ഫോർമുല 1 കാറോട്ടത്തിന്റെ ചൈനീസ് ഗ്രാൻപ്രിയിൽ അഞ്ചാം തവണത്തെ കിരീട വിജയം ആഘോഷിച്ച മെഴ്സിഡീസ് ഡ്രൈവർ ലൂവിസ് ഹാമിൽട്ടൻ, സീസണിലെ ആദ്യ വിജയം ആഘോഷിച്ചു. കരിയറിൽ തന്റെ 54ാം റേസ് വിജയവുമാണിത്. മഴയിൽ നനഞ്ഞ ട്രാക്കിൽ പലർക്കും പിഴവുകൾ പറ്റിയ സംഭവബഹുലമായ പോരാട്ടത്തിൽ പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ഹാമിൽട്ടൻ തുടക്കംമുതൽ ലീഡ് നിലനിർത്തിയാണു മുന്നേറിയത്.

6.2 സെക്കൻഡ് പിന്നിൽ ഫിനിഷ് ചെയ്ത ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ രണ്ടാം സ്ഥാനത്തെത്തി. 16 സ്ഥാനത്തു മത്സരം തുടങ്ങിയ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ ആണു മൂന്നാമത്. വെസ്റ്റപ്പനുമായി ഇഞ്ചോടിഞ്ച് പൊരുതിയ സഹതാരം ഡാനിയേൽ റിക്കിയാർഡോ നാലാമനായി.