Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയ്ക്കു സ്കോളർഷിപ്; വിനീതിനു ജോലി

PU-Chithra-ck-vineeth

തിരുവനന്തപുരം ∙ ഫുട്ബോൾ താരം സി.െക.വിനീതിനു ജോലി നൽകാനും അത്‌ലിറ്റ് പി.യു.ചിത്രയ്ക്കു സ്കോളർഷിപ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ചിത്രയ്ക്കു മാസം 10,000 രൂപ സ്കോളർഷിപ്പും പരിശീലനത്തിനും ഭക്ഷണച്ചെലവിനും ദിവസം 500 രൂപയും അനുവദിക്കും.

വിനീതിനു സ്പോർട്സ് ക്വോട്ടയിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനു സമാന തസ്തികയിൽ നിയമനം നൽകും.ഏജീസ് ഓഫിസിൽ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞു കേന്ദ്ര സർക്കാർ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണു സർക്കാർ നിയമനം നൽകുന്നത്.