സിംഗപ്പൂരിൽ ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടന് അവിശ്വസനീയ ജയം

സിംഗപ്പുർ ∙ ഫോർമുല വൺ സിംഗപ്പുർ ഗ്രാൻപ്രിയിൽ അവിശ്വസനീയ ജയം നേടി മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ ചാംപ്യൻഷിപ്പിൽ 28 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടി. മൽസരത്തിന്റെ ആദ്യ ലാപ്പിൽ മുൻനിരയിലുണ്ടായിരുന്ന ഫെറാറി താരങ്ങളായ സെബാസ്റ്റ്യൻ വെറ്റലും കിമി റെയ്ക്കോണനും റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പനും കൂട്ടിയിടിയിൽ പുറത്തായതോടെ അഞ്ചാം സ്ഥാനത്തു മൽസരം തുടങ്ങിയ ഹാമിൽട്ടന്റെ വിജയം എളുപ്പമായി.