Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഹാമിൽട്ടൻ; എഫ് 1 സമാപിച്ചു

Lewis Hamilton

അബുദാബി ∙ യാസ് മരീന സർക്യൂട്ടിലും പോഡിയം കയറിയ ചാംപ്യൻ ലൂയിസ്‍ ഹാമിൽട്ടൻ 2018 ഫോർമുല വൺ സീസണ് തകർപ്പൻ വിടവാങ്ങൽ നൽകി. പോൾ പൊസിഷനിൽ മൽസരം തുടങ്ങിയ മെഴ്സിഡീസ് താരത്തെ വെല്ലാൻ സർക്യൂട്ടിൽ ആരുമില്ലായിരുന്നു. ചാംപ്യൻപട്ടം നേടിക്കഴിഞ്ഞാൽ വിജയം കയ്യൊഴിയുന്നുവെന്ന ദുഷ്പ്പേരും ഇക്കുറി അകന്നു.