പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിലവിലെ വനിതാ വിഭാഗം ജേതാവ് യെലേന ഒസ്റ്റാപെങ്കോ പുറത്ത്. യുക്രെയ് ൻ താരം കാതറീന കൊസൊലോവയാണ് ഒസ്റ്റാപെങ്കോ വീഴ്ത്തിയത് (7–5,6–3). കഴിഞ്ഞ തവണത്തെ തോൽവിക്കു പകരം വീട്ടി ചൈനയുടെ വാങ് ക്വിയാങ് വീനസ് വില്യംസിനെ വീഴ്ത്തി (6–4, 7–5). ഒന്നര പതിറ്റാണ്ടിനു ശേഷമാണ് വീനസ് റൊളാങ് ഗാരോയിൽ ആദ്യ റൗണ്ട് തന്നെ തോറ്റു മടങ്ങുന്നത്. മറ്റു പ്രധാന താരങ്ങളെല്ലാം ഒന്നാം റൗണ്ടിൽ ജയിച്ചു കയറി.
വീനസ് വില്യംസ്
Advertisement