Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡൻ കിരീടം നൊവാക് ജോക്കോവിച്ചിന്

Novak Djokovic kisses the Wimbledon trophy വിമ്പിൾഡൻ ട്രോഫിയുമായി നൊവാക് ജോക്കോവിച്ച്.

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്. കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേർസനെ ജോക്കോവിച്ച് 6–2,6–2, 7–6നു തകർത്തു. ജോക്കോവിച്ചിന്റെ നാലാം വിമ്പിൾഡൻ കീരീടവും 13–ാം ഗ്രാൻസ്‌ലാം കീരീടവുമാണിത്.

2016ലെ ഫ്രഞ്ച് ഓപ്പൺ വിജയിച്ചതിനുശേഷം പരുക്കിനെത്തുടർന്നു കളിക്കളത്തിൽനിന്നു വിട്ടു നിന്ന ജോക്കോവിച്ചിനു തിരിച്ചുവരവിനുശേഷം തിളങ്ങാനായിരുന്നില്ല. ഫോം നഷ്ടമായ ജോക്കോവിച്ച് റാങ്കിങ്ങിലും പിന്നാക്കം പോയിരുന്നു.