ഞാൻ ഗർഭിണിയല്ല, ആകുമ്പോൾ നിങ്ങളെ അറിയിക്കും, തുറന്നടിച്ച് ബിപാഷ ബസു 

ബിപാഷ ബസു ഭര്‍ത്താവ് കരൺ സിങ് ഗ്രോവറിനൊപ്പം

ബോളിവുഡിലെ കാര്യം എന്നും രസകരമാണ്. രണ്ടു താരങ്ങൾ ഒരുമിച്ച് ഒരു നാലുപടം ചെയ്‌താൽ പ്രണയം എന്ന് ഗോസിപ്പ് ആയി. പറഞ്ഞു പറഞ്ഞു പ്രണയമാണ് എന്ന് സമ്മതിച്ചാലോ, കല്യാണക്കഥകൾ പിന്നാലെ പായും. ഒടുവിൽ കല്യാണം കഴിഞ്ഞാൽ എങ്കിലും വെറുതെ വിടുമോ ? ഇല്ല, എന്താ കുഞ്ഞാവാത്തത് എന്നാകും അടുത്ത ചോദ്യം. ഈ അന്വേഷണ ആക്രമങ്ങളുടെ ബോളിവുഡിലെ അവസാനത്തെ ഇരയാണ് നടി ബിപാഷ ബസു. 

കരൺ സിങ് ഗ്രോവറുമായുള്ള വിവാഹം കഴിഞ്ഞതു മുതൽ പാപ്പരാസികളുടെ ചോദ്യം ബിപാഷ എപ്പോൾ അമ്മയാകും എന്നാണ്. ഷൂട്ടിങ് മാറ്റിവച്ചപ്പോൾ , വിദേശത്തു നടന്ന ഒരു ഫാഷൻ ഷോയിൽ നിന്ന് ബിപാഷ പിൻവാങ്ങിയപ്പോൾ...തുടങ്ങി നിരവധി സന്ദർഭങ്ങളിൽ പാപ്പരാസികൾ ബിപാഷ ഗർഭിണി ആണെന്നു പറഞ്ഞു പരത്താൻ തുടങ്ങി. തനിക്കും ബിപാഷയ്ക്കും കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമാണ് എന്ന് ഒരു അഭിമുഖത്തിൽ കരൺ സിങ് ഗ്രോവർ പറയുക കൂടി ചെയ്തപ്പോൾ ഗോസിപ്പ് മാധ്യമങ്ങൾ ബിപാഷയുടെ ഗർഭം അങ്ങ് ഉറപ്പിച്ചു.

കരൺ സിങ് ഗ്രോവറുമായുള്ള വിവാഹം കഴിഞ്ഞതു മുതൽ പാപ്പരാസികളുടെ ചോദ്യം ബിപാഷ എപ്പോൾ അമ്മയാകും എന്നാണ്. ഷൂട്ടിങ് മാറ്റിവച്ചപ്പോൾ , വിദേശത്തു നടന്ന ഒരു ഫാഷൻ ഷോയിൽ നിന്ന് ബിപാഷ പിൻവാങ്ങിയപ്പോൾ...

ഒടുവിലായി ഒരു പാർട്ടിയിൽ ചുവന്ന ഗൗൺ ധരിച്ച്ചെത്തിയ ബിപാഷയുടെ വയർ ഫോക്കസ് ചെയ്ത് ഫോട്ടോ എടുത്ത്, ബിപാഷ ഗർഭിണി ആണ് എന്ന് സ്ഥാപിക്കാൻ കൂടി നോക്കിയതോടെ ബിപാഷയുടെയും കരണിന്റെയും പിടി വിട്ടു. തന്റെ ഗർഭം അന്വേഷിച്ചു നടക്കുന്നവർക്കുള്ള ചുട്ടമറുപടി ബിപാഷ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നൽകിയത്.

 ''എനിക്കും കരണിനും കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്. എന്നാൽ ഒരുമിച്ചുള്ള യാത്രകൾക്കും ആഘോഷങ്ങൾക്കുമായാണ് ഞങ്ങൾ ഈ സമയം മാറ്റി വച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരുമ്പോൾ അത് ഞങ്ങളുടെ രണ്ടു പേരുടെയും സമ്മതത്തോടെയും പൂർണ സന്തോഷത്തോടെയും ആയിരിക്കും. അപ്പോൾ, നിങ്ങളെ അറിയിക്കുകയൂം ചെയ്യും.'' ബിപാഷ അൽപം കടുത്ത ഭാഷയിൽ തന്നെയാണ് ഇതു പറഞ്ഞത്.