പ്രിയപ്പെട്ട വില്ലത്തിയും ഭര്‍ത്താവും ദേ ഒന്നും ഒന്നും മൂന്നിൽ

ശാലു കുര്യൻ, പ്രതീഷ് നന്ദൻ, ശാലുവും ഭർത്താവ് മെല്‍വിനും

ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. ഒരു വില്ലത്തിയെ ജനങ്ങള്‍ ഇത്രത്തോളം സ്നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്. വർഷയുടെ ഭർത്താവ് അഭിഷേക് ആയി അഭിനയിക്കുന്ന പ്രതീഷും ശാലുവും കൂടി പ്രേക്ഷർക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ്, പരമ്പരയിലെ ഭാര്യാഭര്‍ത്താക്കന്മാരായല്ല റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്നിലെ അതിഥികളായാണ് ഇരുവരും എത്തിയിരിക്കുന്നത്. 

സീരിയലിൽ കാണുന്ന വില്ലത്തി വർഷയുമായി തരിമ്പും സാമ്യമില്ലാത്ത ശാലുവിനെയാണ് ഒന്നും ഒന്നും മൂന്നില്‍ പ്രേക്ഷകർ കണ്ടത്. സാരിയുടുത്ത് പക്വതയാർന്ന യുവതിയായാണ് ശാലു എത്തിയത്. ചാനൽ പരിപാടിയിലൂടെ അവതാരകനായെത്തിയ പ്രതീഷ് നന്ദനും മഴവിൽ മനോരമയിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന നോക്കെത്താ ദൂരത്ത് എന്ന സീരിയൽ ഉൾപ്പെടെ ഒട്ടേറെ വിശേഷങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു. സ്ക്രീനിൽ പരസ്പരം വഴക്കിട്ടു നിറഞ്ഞാടുന്ന ശാലുവിനെയും പ്രതീഷിനെയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ റിമിയും വഴക്കാളികളാക്കി, എങ്ങനെയെന്നല്ലേ? റിമിക്കു േവണ്ടിയുള്ള ഒരഭിനയം മാത്രമായിരുന്നു അത്. 

തീർന്നില്ല ശാലുവിനൊപ്പം പ്രിയതമൻ മെൽവിനും വേദിയിലേക്കെത്തിയിരുന്നു. മെൽവിനെ കണ്ടെത്തിയതിന്റെ ക്രെഡിറ്റ് മുഴുവൻ മനോരമയുടെ എംഫോർമാരി.കോമിനാണ് ശാലു നൽകുന്നത്. പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു ഇരുവരുടെയും. നവദമ്പതികളെയും വെറുതെ വിടാൻ റിമി തയ്യാറായിരുന്നില്ല, പാട്ടിനൊപ്പം രണ്ടുപേരും ചുവ‌ടുകൾ വച്ചു. സീരിയൽ വിശേഷങ്ങളും ഒപ്പം കളിയും ചിരിയുമായി എന്നത്തെയുംപോലെ പ്രേക്ഷർക്ക് ഒരു കാഴ്ചവിരുന്നാണ് ഇക്കഴിഞ്ഞ ഒന്നുംഒന്നുംമൂന്ന് സമ്മാനിച്ചത്.

Read More: Trending, Videos