ക്യൂട്ട് ലുക്കിൽ സമാന്തയും നാഗചൈതന്യയും, മെയ്ഡ് ഫോർ ഈച്ച് അദർ

സമാന്തയും നാഗചൈതന്യയും

തെലുഗു സിനിമാ ലോകം മാത്രമല്ല തെന്നിന്ത്യ മുഴുവൻ ഈ ക്യൂട്ട് താരങ്ങളുെട വിവാഹത്തിനായി കാത്തിരിക്കുകയാണ്. മനസ്സിലായില്ലേ? ഗോവയിൽ വച്ചു കിടിലൻ ഡെസ്റ്റിനേഷൻ െവഡ്ഡിങ്ങ് പ്ലാൻ ചെയ്തിരിക്കുന്ന സമാന്തയുടെയും നാഗ ചൈതന്യയുടെയും കാര്യമാണു പറഞ്ഞു വന്നത്. കുറച്ചു ദിവസങ്ങളായി ഇരുവരുടെയും വിവാഹ വിശേഷങ്ങൾ മാത്രമാണ് സമൂഹമാധ്യമത്തിൽ ഹിറ്റാകുന്നത്. അതിനിടയിലേക്കിതാ സമാന്തയും നാഗചൈതന്യയും കിടിലൻ ലുക്കില്‍ ചേർന്നിരിക്കുന്ന ഫോട്ടോകളും വൈറലായിരിക്കുകയാണ്. കാണുന്നവരൊക്കെ ഒരേ സ്വരത്തിൽ മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് കമന്റ് ചെയ്യുന്നത്. ‌

േവാവൻ ഫാഷൻ ഷോ 2017ന് ഒന്നിച്ചു പങ്കെടുക്കുന്ന സമാന്തയും ചൈതന്യയുമാണ് ചിത്രത്തിലുള്ളത്. ഷോയിലുടനീളം കൈകർ കോർത്തുപിടിച്ചു ചേർന്നിരിക്കുന്ന സമാന്തയും നാഗചൈതന്യയും കാഴ്ചക്കാർക്കു കൗതുകമായിരുന്നു. മോണോക്രോം സാരിയിൽ എത്‌നിക് ലുക്കോടെയാണ് സമാന്ത ചടങ്ങിനെത്തിയത്, കാതിലെ വെള്ളി നിറത്തിലുള്ള വലിയ കമ്മലുകൾ താരത്തിന്റെ തിളക്കം കൂട്ടി. സെമിഫോർമൽ ലുക്കിലായിരുന്നു നാഗചൈതന്യ എത്തിയത്. 

ഒക്ടോബര്‍ ആറുമുതൽ ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവുകളാണ് ഇരുവരുടെയും വീട്ടുകാർ ഒരുക്കുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ. എൻഗേജ്മെന്റിന് മാലാഖയെപ്പോലെ സുന്ദരിയായ സമാന്ത വിവാഹത്തിന് അതിനേക്കാൾ ഗംഭീരമായായിരിക്കും വരികയെന്ന് സംശയം വേണ്ട. ചർച്ച് വെഡ്ഡിങ്ങിന് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് ട്രഡീഷണൽ സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുന്നത്. 

നേരത്തെ  ഈ സെലിബ്രിറ്റി കല്ല്യാണം ഫണ്ട് ചെയ്യുന്നത് ആരായിരിക്കും എന്നതു സംബന്ധിച്ചും വാർത്തകൾ വന്നിരുന്നു. കുടുംബത്തെ ബുദ്ധിമുട്ടിക്കാതെ തങ്ങളുടെ കല്ല്യാണത്തിനു വേണ്ട എല്ലാ ചെലവുകളും വഹിക്കാനായിരുന്നു പ്രിയ താരങ്ങളുടെ പദ്ധതി. എന്നാല്‍ പിന്നീട് അതിനെ നിഷേധിച്ചു നാഗചൈതന്യ തന്നെ രംഗത്തെത്തിയിരുന്നു. സ്വന്തം കാശെടുത്ത് കല്ല്യാണം നടത്തിയാല്‍ അതു രണ്ടുപേരുടെയും മാതാപിതാക്കള്‍ക്കു സങ്കടമാകുമെന്നും കല്ല്യാണത്തിനുള്ള ചെലവുകള്‍ സ്വയം വഹിച്ചാല്‍ അതു തന്റെ അച്ഛന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും എന്നും നാഗചൈതന്യ പറഞ്ഞിരുന്നു. 

ബിഗ് ഡേയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടെയും കുടുംബങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യചിത്രം പൂർത്തിയാകും മുമ്പെ തന്നെ ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. പിന്നീട് വർഷങ്ങളോളം പ്രണയിച്ചതിനു ശേഷം ഹൈദരാബാദില്‍ വച്ചാണ് ആര്‍ഭാടമായുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നത്. 

Read more: Malayalam Lifestyle Magazine