മിസ് മില്ലേനിയൽ ലൈവ് ഷോ വൻഹിറ്റ്!

മിസ് മില്ലേനിയൽ സൗന്ദര്യ മല്‍സരത്തില്‍ അഴകിന്റെ റാണിയായി തിരഞ്ഞെടുത്തത് മരിയ ഫ്രാൻസിസിനെ ആയിരുന്നു. അർച്ചനാ രവി ഫസ്റ്റ് റണ്ണറപ്പും നിത്യ എൽസ ചെറിയാൻ സെക്കന്റ് റണ്ണറപ്പും ആയിരുന്നു...

കഴിവും സൗന്ദര്യവും മാറ്റുരച്ച ആ വേദി ഒരിക്കൽക്കൂടി കാണാൻ ലഭിച്ച അവസരം പ്രേക്ഷകർ കൈവിട്ടില്ല, ഇന്നു രാവിലെ പത്തുമുതൽ തുടങ്ങിയ വെബ്കാസ്റ്റ് ഓൺലൈനിൽ വൻഹിറ്റായി മാറിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയല്‍ സൗന്ദര്യ മൽസരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വെബ്കാസ്റ്റ് കാണാനായി സന്ദർശിക്കുക manoramaonline.com.

മിസ് മില്ലേനിയൽ സൗന്ദര്യ മല്‍സരത്തില്‍ അഴകിന്റെ റാണിയായി തിരഞ്ഞെടുത്തത് മരിയ ഫ്രാൻസിസിനെ ആയിരുന്നു. അർച്ചനാ രവി ഫസ്റ്റ് റണ്ണറപ്പും നിത്യ എൽസ ചെറിയാൻ സെക്കന്റ് റണ്ണറപ്പും ആയിരുന്നു. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ട്യയാണ് അഴകിന്റെ റാണിയെ കിരീടം അണിയിച്ചത്. 

അനുഷ്ക ജയരാജ് ( ഹെയർഫെയർ മിസ് ബ്യൂട്ടിഫുൾ ഹെയർ), അർച്ചന രവി (ഹെയർ ഫെയർ മിസ് ഗ്ലോയിങ് സ്കിൻ), റിനി ബാബു (മനോരമ ഓൺലൈൻ മിസ് ഫോട്ടോജെനിക്) നമിത നവകുമാർ (ഫെഡറൽ ബാങ്ക് മിസ് ടാലന്റഡ്), മരിയ ഫ്രാൻസിസ് (മിസ് പോസിറ്റീവ്) ഐശ്വര്യ അടുകാടന്‍( വിവോ മിസ് മൾട്ടീമീഡിയ) എന്നിവരാണ് മറ്റു സബ്ടൈറ്റിൽ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. 

മിസ് മില്ലേനിയൽ സൗന്ദര്യ മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ സുന്ദരിക്ക് ഒരു ലക്ഷം രൂപയും മറ്റുപഹാരങ്ങളുമാണ് ലഭിച്ചത്. രണ്ടാം സമ്മാനം അൻപതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയുമായിരുന്നു. ഫെഡറൽ ബാങ്ക് സഹ സ്പോൺസറും ഹെയർ ഫെയർ, ഹെയർ ആൻഡ് സ്കിൻ പാർട്നറും വിവോ, മൊബൈൽ പാർട്നറുമായിരുന്നു.

നടിയും മുൻ മിസ് ഇന്ത്യയുമായ പാർവതി ഓമനക്കുട്ടൻ, നടി പൂർണിമ ഇന്ദ്രജിത്ത്, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ‍ഡയറക്ടർ സോണിയ ആലുക്കാസ്, ഫെഡറൽ ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോസ് വി ജോസഫ്, ഡിസൈനർ ശ്രീജിത്ത് ജീവൻ എന്നിവരായിരുന്നു വിധികർത്താക്കളുടെ പാനലിലുണ്ടായിരുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam