ഡയമണ്ടും രത്നക്കല്ലുകളും, മാനുഷിയുടെ ഗൗണിന്റെ വില അഞ്ചു ലക്ഷം !!

മാനുഷി ഛില്ലർ

ലോക സുന്ദരിപ്പട്ടം  ചില്ലറ വിജയമെന്നൊക്കെ ശശി തരൂരിനു പറയാം. പക്ഷേ ഡയമണ്ടും സഫയർ, ടർക്വേസ് രത്നകല്ലുകളും ചേർന്ന് അഴകേറ്റുന്ന ആ സൗന്ദര്യകിരീടം  അണിയുന്ന വേളയിൽ മിസ് വേൾഡ് മാനുഷി ഛില്ലർ ധരിച്ച അതിമോഹന ഗൗണിനു മാത്രം ലക്ഷങ്ങളാണു വില. 

ഡിസൈനർ ഇരട്ടകളായ ഫാൽഗുനിയും ഷെയൻ പീകോക്കും  ചേർന്നൊരുക്കിയ  ഈ സാൽമൺ പിങ്ക് ഗൗൺ മാനുഷിയുടെ പ്രത്യേക താൽപര്യമനുസരിച്ചാണ്  ഡിസൈൻ ചെയ്തത്. അഞ്ചു ലക്ഷം രൂപ വിലയുള്ള ഈ ഗൗണിന് ഇനി ഫാഷൻ ചരിത്രത്തിൽ  വിലമതിക്കാനാകാത്ത  സ്ഥാനം. 

മാനുഷിയുടെ സൗന്ദര്യത്തിനു മിഴിവേറ്റും വിധമുള്ള കട്ടിങ്ങും പാറ്റേണും ഗൗണ്‍ മനോഹരമാക്കി...

 

ഗൗൺ ഡിസൈൻ

പിങ്ക് ലേസ് അണ്ടർലൈനിങ്ങോടെ  സോഫ്റ്റ് പിങ്ക് ടുളിൽ ഒരുക്കിയ ഓഫ് ഷോൾഡർ ഗൗണിൽ നിറയെ സ്വരോസ്‌കി ക്രിസ്റ്റലുകളാണ്. മാനുഷിയുടെ സൗന്ദര്യത്തിനു മിഴിവേറ്റും വിധമുള്ള കട്ടിങ്ങും പാറ്റേണും ഗൗണ്‍ മനോഹരമാക്കി.. വേയ്സ്റ്റ് െബൽറ്റും, ക്രിസ്ക്രോസ്  രീതിയിലുള്ള  ഗൗണിലെ വരകളും മാനുഷിയെ അഴകളവുകള്‍ക്ക് അലങ്കാരമായി.. ഗൗണിനു ട്രെൽ ഉണ്ടായിരുന്നെങ്കിലും കിരീടധാരണ വേദിയിൽ ഇതു ധരിച്ചിരുന്നില്ല. 

യമണ്ടും സഫയർ, ടർക്വേസ് രത്നകല്ലുകളും ചേർന്ന് അഴകേറ്റുന്ന ആ സൗന്ദര്യകിരീടം അണിയുന്ന വേളയിൽ മിസ് വേൾഡ് മാനുഷി ഛില്ലർ ധരിച്ച അതിമോഹന..

പിങ്ക്/ ഗോൾഡൻ

മാനുഷിക്ക് ഫൈനൽ റൗണ്ടിൽ ധരിക്കാനുള്ള വസ്ത്രമൊരുക്കിയതിനെക്കുറിച്ച്  ഡിസൈനർ ഫാൽഗുനി പറയുന്നതിങ്ങനെ–  രണ്ട് ഓപ്ഷനാണ് ഞങ്ങൾ തയാറാക്കിയത്. ഗോൾഡൻ ആൻഡ് പിങ്ക്. ഗോൾഡൻ ഗൗൺ ആയിരുന്നു ഞങ്ങളുടെ താൽപര്യം. പക്ഷേ പിങ്ക് വേണമെന്നായിരുന്നു മാനുഷിക്ക്. പീച്ച്, പിങ്ക്, ഗോൾഡൻ റേഞ്ചിലാണു ഞങ്ങൾ വർക്ക് തുടങ്ങിയത്. പക്ഷേ മാനുഷിക്ക് ഉറപ്പുണ്ടായിരുന്നു  അവർക്ക് ഏറ്റവും ചേരുക പിങ്ക് ഷേഡ് ആകുമെന്ന്.  

സോഫ്റ്റ് / not സെക്സി

ഗൗൺ സോഫ്റ്റ് ആകണം പക്ഷേ സൗന്ദര്യം എടുത്തുകാണിക്കാൻ വേണ്ടി മാത്രമാകരുത്. വളരെയധികം ശ്രദ്ധിച്ചു വേണമായിരുന്നു ഗൗൺ ഒരുക്കാൻ. കാരണം മിസ് വേൾഡ് കേവലം സൗന്ദര്യം അളക്കുന്ന സ്ഥലമല്ല. ബ്യൂട്ടി വിത് പർപ്പസ് ആണ് ഈ മൽസരം. അതുകൊണ്ടു തന്നെ സെക്സി ഔട്‌ഫിറ്റ് അനുയോജ്യമല്ല. മൽസര വിജയിയോടു ജനങ്ങൾക്കു റിലേറ്റ് ചെയ്യാനാകണം. ഇതു മനസിൽ വച്ചാണ് ഡിസൈൻ ഒരുക്കിയതെന്നു ഫാൽഗുനി വ്യക്തമാക്കുന്നു.

മാനുഷിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam