ഭാവനയ്ക്കു സർപ്രൈസുമായി പ്രിയങ്ക ചോപ്ര !!

പ്രിയങ്ക ചോപ്ര, ഭാവനയും നവീനും

മലയാളത്തിന്റെ പ്രിയനായിക ഭാവന വിവാഹിതയാവുകയാണ് നാളെ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് കന്നട നിർമാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തും. ഇപ്പോഴിതാ ഭാവനയ്ക്ക് സർപ്രൈസുമായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും എത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ? മണവാട്ടിയാകാനൊരുങ്ങുന്ന ഭാവനയ്ക്ക് ആശംസകളുമായാണ് പ്രിയങ്ക എത്തിയിരിക്കുന്നത്.

വാട്സാപ് വിഡിയോയിലൂടെയാണ് പ്രിയങ്ക ഭാവനയെ വിവാഹ ആശംസകൾ അറിയിച്ചത്. ജീവിതത്തിലെ ഈ പുതിയ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കരുത്തയായ ഭാവനയെ താൻ ഏറെ ആരാധിക്കുന്നുവെന്നും പ്രിയങ്ക വിഡിയോയിലൂടെ പറഞ്ഞു. 

സിനിമാ മേഖലയിലെ വനിതാ സുഹൃത്തുക്കൾക്കു മാത്രമായി കഴിഞ്ഞ ദിവസം ആഘോഷ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഗായിക സയനോര, രമ്യ നമ്പീശൻ എന്നിവരുൾപ്പെടെയുള്ളവർ ആട്ടവും പാട്ടുമായി ഭാവനയ്ക്കൊപ്പമുണ്ടായിരുന്നു. മൈലാഞ്ചിയിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറലാകുന്നുണ്ട്. 

തിരുവമ്പാടി ക്ഷേത്രനടയിൽ വച്ചാണ് നവീൻ ഭാവനയ്ക്കു മിന്നുചാർത്തുന്നത്. ശേഷം ജവഹർലാൽ കണ്‍വൻഷൻ സെന്ററില്‍ വച്ചു ബന്ധുക്കൾക്കായുള്ള വിവാഹ വിരുന്നും വൈകിട്ട് ലുലു കൺവൻഷൻ സെന്ററിൽവച്ചു സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായുള്ള വിവാഹ സൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam