Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധാ– കൃഷ്ണ പ്രണയം, മഴവില്‍ നിറങ്ങളിലുള്ള നെക്പീസ്; ഭാവനയുട‌െ വിവാഹ വിശേഷങ്ങൾ

Bhavana Wedding നാട്ടിലെ ഫാഷനിസ്റ്റകൾക്കു സ്വന്തം നിലയ്ക്ക് ഡിസൈനർ വിവാഹം ആഘോഷിക്കുന്നതിനുള്ള വക നൽകിയിട്ടുണ്ട് ഭാവന...

പൊന്നല്ല പെണ്ണിന്റെ തിളക്കം. കതിർമണ്ഡപത്തിൽ കൈപിടിക്കുന്നതു  കാലം കാത്തുവച്ച പ്രണയമാകുമ്പോൾ ആ സ്വപ്നമംഗല്യത്തിന് പക്ഷേ, പവൻതിളക്കം ! 

ആഭരണങ്ങളുടെ ധാരാളിത്തമില്ലാതെ  അടിമുടി സ്വർണവർണത്തിൽ  പ്രിയതാരം ഭാവന തിളങ്ങിയപ്പോൾ മലയാളി പെൺകൊടികൾ  മനസിൽ കൊതിച്ചത്  അത്തരമൊരു പ്രണയസാക്ഷാത്കാരം – വെയിലില്‍ വാടാത്ത, കൊടുങ്കാറ്റിലും  ഉലയാത്ത പ്രണയക്കൂട്ട് !

മലയാളികൾ കാത്തിരുന്ന കല്യാണമാണ്  ഭാവനയുടേത്. തീർത്തും ലളിതമായി നടത്തിയ വിവാഹ നിശ്ചയ ചടങ്ങിൽ പോലും കൃത്യമായ ഫാഷൻഗോൾസ് നൽകിയതാണു ഭാവന. അതുകൊണ്ടു തന്നെ താരത്തിന്റെ വിവാഹ വസ്ത്രങ്ങളിലേക്കും ആഭരണങ്ങളിലേക്കും  ഒരുക്കങ്ങളിലേക്കും കണ്ണുനട്ടിരുന്നു അവർ.

ബോളിവുഡിലെ ‘വിരുഷ്ക’ പ്രണയവും  വിവാഹവസ്ത്രങ്ങളും  നാടൊട്ടുക്കും ആഘോഷിച്ചപ്പോൾ, നാട്ടിലെ ഫാഷനിസ്റ്റകൾക്കു സ്വന്തം നിലയ്ക്ക് ഡിസൈനർ വിവാഹം ആഘോഷിക്കുന്നതിനുള്ള  വക നൽകിയിട്ടുണ്ട് ഭാവന.

പ്രിയതാരത്തിന്റെ വിവാഹ വാർഡ്റോബ്  വിശേഷങ്ങളിലൂടെ.. 

bhavana-makeup-1 വിവാഹത്തിനുശേഷമുള്ള വൈകുന്നേര ഫംങ്ഷനു ലെഹംഗ വേണമെന്നു മാത്രമാണ് ഭാവന നിർദേശിച്ചത്. റോസ് ഗോൾഡ്– പീച്ച് കോംബിനേഷനും...

നിറങ്ങള്‍ താരം

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ  സൂക്ഷ്മത വേണം നിറങ്ങളിൽ കൈ വയ്ക്കുമ്പോൾ. ഫാഷൻ രംഗത്ത് ഇന്നത്തെ പരീക്ഷണങ്ങൾ നിറങ്ങളിലാണ്. 

നിറം താരമാകുന്ന കാലത്ത് വിവാഹവസ്ത്രത്തിൽ ഈ നിറങ്ങൾ വേണമെന്നു കൃത്യമായ തിരഞ്ഞെടുപ്പാണു ഭാവന നടത്തിയത്. വിവാഹസാരിയുടെ  ഗോൾഡൻ നിറവും  വൈകുന്നേര സൽക്കാരത്തിലെ ലെഹംഗയ്ക്ക് റോസ് ഗോൾഡ്– പീച്ച് കോംബിനേഷനും തിര‍ഞ്ഞെടുത്തത്  ഭാവനയാണെന്നു  പറയുന്നു ഡിസൈനർമാരായ  രേഷ്മയും അനുവും (ലേബൽ എം, വൈറ്റില).

പാരമ്പര്യം + പരീക്ഷണം

വിവാഹ വസ്ത്രം ട്രഡിഷനൽ ആകണമെന്നു നിർബന്ധമുണ്ടായിരുന്നു  ഭാവനയ്ക്ക്. കാഞ്ചീപുരം സാരിയെന്ന  തീരുമാനം അതുകൊണ്ടു തന്നെ വളരെയെളുപ്പമായിരുന്നു. പക്ഷേ അതിനൊപ്പം പുതുമകൾ ഇഴ ചേർത്തെടുക്കണെന്നതായിരുന്നു  ഡിസൈനർമാരുടെ വെല്ലുവിളി. അതിനുവേണ്ടിയായിരുന്നു പിന്നീടുള്ള ആലോചനകളെന്നു രേഷ്മയും അനുവും പറയുന്നു.

ഭാവനയുടെയും നവീന്റെയും പ്രണയത്തിനു പ്രാധാന്യം ലഭിക്കണമ‌െന്ന ചിന്തയിൽ നിന്നാണ് രാധാ– കൃഷ്ണ പ്രണയം മനസിലെത്തിയത്. അങ്ങനെ പരിധികളില്ലാത്ത അനശ്വര പ്രണയത്തിന്റെ കഥക്കൂട്ടായി രാധയും കൃഷ്ണനും വൃന്ദാവനവും വിവാഹവസ്ത്രത്തിലെത്തി..

bhavana-makeup-2 ആന്റിക് ഗോൾഡ് നിറത്തിലുള്ള സാരി പ്രത്യേകം നെയ്തെടുക്കുകയായിരുന്നു.. ഹെവി ഡബിൾ ബോർഡർ സാരിയിലെ അലങ്കരപ്പണികളെല്ലാം...

ആന്റിക് ഗോൾഡ് നിറത്തിലുള്ള സാരി പ്രത്യേകം നെയ്തെടുക്കുകയായിരുന്നു.. ഹെവി ഡബിൾ ബോർഡർ സാരിയിലെ  അലങ്കരപ്പണികളെല്ലാം  ഹാൻഡ് വർക്ക്. വിന്റേജ് ലുക്ക് ലഭിക്കുന്നതിനായി ഉപയോഗിച്ചത് ആന്റിക് മെറ്റൽ സീക്വൻസും ബീഡ്സും. പ്ലീറ്റ്‌സിൽ ചിതറിക്കിടക്കുന്ന പൂക്കൾ പോലെ സീക്വൻസ് അലങ്കാരപ്പണികൾ. ബോർഡറില്‍ അതിസൂക്ഷ്മമായ ഫ്ലോറൽ ബൂട്ട വർക്ക് ഭംഗിയേറ്റുന്നു. ബ്ലൗസാണ് വിവാഹവസ്ത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. എംബ്രോയ്ഡറിയുടെ  മായാജാലത്തിലൂടെ  ഡിസൈനർ മികവു സാധ്യമാക്കിയത് ബ്ലൗസില്‍.  രാധയും കൃഷ്ണനും അതിസൂക്ഷ്മ കൈത്തുന്നലിലൂടെ സ്‌ലീവ്സിൽ  ഭംഗിയേറ്റുന്നു. വൃന്ദാവനത്തിന്റെ ഫ്ലോറൽ സൗന്ദര്യം ബ്ലൗസിന്റെ മറ്റുഭാഗങ്ങളിലെ അലങ്കാരപ്പണികളിൽ കണ്ടെടുക്കാം..

സ്വർണപ്പക്ഷി

വിവാഹത്തിനുശേഷമുള്ള  വൈകുന്നേര ഫംങ്ഷനു ലെഹംഗ വേണമെന്നു മാത്രമാണ് ഭാവന നിർദേശിച്ചത്.  റോസ് ഗോൾഡ്– പീച്ച് കോംബിനേഷനും  താരം തന്നെ തിര‍ഞ്ഞെടുത്തു.  ഇതു  സ്പെഷൽ ആകണമെന്ന നിർബന്ധമുണ്ടായിരുന്നു  ഡിസൈനർമാർക്ക്. അതിനു വേണ്ടി രേഷ്മയും അനുവും ചേർത്ത ഫാഷൻ ഘടകങ്ങളാണ്  ലെഹംഗയുടെ പ്രത്യേകത.

bhavana-makeup-3 വിവാഹ വസ്ത്രത്തിനൊപ്പം വലിച്ചുവാരി ആഭരണങ്ങൾ ധരിക്കേണ്ടെന്ന സന്ദേശം നൽകുന്നു ഭാവനയുടെ വിവാഹ സ്റ്റൈലിങ്...

കംന്റംപ്രററി ബോഡി കോൺ ഡ്രസിന് ട്വിസ്റ്റ് നൽകിയൊരുക്കിയ ക്ലാസിക് ലെഹംഗ ഭാവനയുടെ  ഭംഗിയേറ്റി. പൊതുവേ ഗൗണിൽ കാണുന്ന  ട്രെയിൽ ലെഹംഗയുടെ ഭാഗമാക്കിയതും ശ്രദ്ധിക്കപ്പെടുന്നു. സ്കർട്ടിനോടു ചേർന്നുള്ള വിധത്തിൽ പിന്നിലേക്കു നീണ്ടുകിടന്ന ട്രെയിൽ സമ്മാനിക്കുന്നതു രാജകീയ പ്രൗഡി. 

റോസ് ഗോൾഡ് ലെഹംഗയ്ക്ക് ഭംഗിയേറ്റുന്നത് ഗോൾഡൻ റൈംസ്റ്റോൺസും സീക്വൻസും ചേരുന്ന അലങ്കാരപ്പണികൾ.. ബംഗാളിൽ നിന്നു തിരഞ്ഞെടുത്തതാണ് അലങ്കാരക്കല്ലുകള്‍. ചോളിയിലും  ലെഹംഗയിലും എംബ്രോയ്ഡറിയുടെ  ധാരാളിത്തവുമുണ്ട്. ലെഹംഗയുടെ ഗോൾഡൻ റിച്ച്ലുക്കിന് പേസ്റ്റലിന്റെ സോഫ്റ്റ് ടച്ച് നൽകുന്നു പീച്ച് ദുപ്പട്ട.  വശങ്ങളിൽ ഫ്ലോറൽ ഹെവി എംബ്രോയ്ഡറിയും..

ട്രെൻഡി ആന്റിക് 

വിവാഹ വസ്ത്രത്തിനൊപ്പം വലിച്ചുവാരി ആഭരണങ്ങൾ ധരിക്കേണ്ടെന്ന സന്ദേശം നൽകുന്നു ഭാവനയുടെ വിവാഹ സ്റ്റൈലിങ്. സാരിക്കൊത്ത വിധം അഴകേറ്റുന്ന രണ്ടു ഹെവി ആന്റിക് മാലകളും കമ്മലും ഏതാനും വളകളും മാത്രമാണ് ആക്സസറീസ്.  ആന്റിക് ലക്ഷ്മിമാലയും മയിൽമാതൃകയിലുള്ള കമ്മലും മനോഹരം. നെറ്റിയിൽ ടെംപിൾ ജ്വല്ലറി മാതൃകയിൽ കെംപ് സ്റ്റോൺ നിറയുന്ന നെറ്റിച്ചുട്ടിയും ശ്രദ്ധിക്കപ്പെടുന്നു.

bhavana-makeup-4 ഭാവനയുടെ വെഡ്ഡിങ് ആക്സസറീസിൽ ശ്രദ്ധിക്കപ്പെടുന്നതാണ് മഴവില്‍ നിറങ്ങളിലുള്ള നെക്പീസ്. പാർട്ടിവെയർ ലെഹംഗയ്ക്കൊപ്പം...

മഴവിൽ നിറങ്ങളിൽ ഡിസൈനർ ജ്വല്ലറി

ഭാവനയുടെ വെഡ്ഡിങ് ആക്സസറീസിൽ ശ്രദ്ധിക്കപ്പെടുന്നതാണ് മഴവില്‍ നിറങ്ങളിലുള്ള നെക്പീസ്. പാർട്ടിവെയർ ലെഹംഗയ്ക്കൊപ്പം ധരിച്ച ഈ ആഭരണം കസ്റ്റമൈസ് ചെയ്തത് ഡിസൈനർ ആശ സെബാസ്റ്റ്യൻ മട്ടത്തിൽ (എംഒഡി ജ്വല്ലറി, പനമ്പിള്ളി നഗർ). 

കുന്ദൻ സെറ്റിങ്ങിൽ പോൽകി ഡയണ്ട്സും ഫ്രോസ്റ്റഡ് സ്റ്റോൺസും  ടർമലൈൻ സ്റ്റോൺസും ചേർന്നൊരുക്കിയതാണ്  ഈ മാല. നീലയും പച്ചയും പിങ്കും റെഡും യെല്ലോയും തുടങ്ങി ഒട്ടേറെ നിറങ്ങൾ ഒരുമിച്ചു മഴവിൽ മനോഹാരിത സമ്മാനിക്കുന്നതാണ് ടർമലൈൻ സ്റ്റോൺ. മുറിച്ചെടുത്ത ടർമലൈൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 

പാരമ്പര്യമായി കൈമാറിയ സാരിയ്ക്കു ചേരുന്ന ജുംകയും കസ്റ്റമൈസ് ചെയ്തതാണ്. നീളൻ സിലിണ്ടർ മാതൃകയിൽ എമറാൾഡ്സും പേള്‍സും ചേരുന്നതാണ് ജുംക. ജേഡും ഇനാമൽ റോസെറ്റ്സും ചേരുന്ന റിങ്ങും ഇതിനൊപ്പമുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories