Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ഖാന്‍ കണ്ടെത്തിയ ആ പെൺകുട്ടി ആരാണ്?

Salman Khan വറീന ഹുസൈൻ, സൽമാൻ ഖാന്‍

ബോളിവു‍‍ഡിന്റെ മസിൽമാൻ സൽമാൻ ഖാനോട് ആരാധകർക്ക് ഏറ്റവും ആദ്യം ചോദിക്കാനുള്ളത് എന്നാണ് വിവാഹം എ​ന്നായിരിക്കും. അത്രത്തോളം സൽമാൻ പറഞ്ഞുമടുത്തിട്ടുമുണ്ട് വിവാഹത്തെക്കുറിച്ച്. അതുകൊണ്ടുകൂടിയാകണം കഴിഞ്ഞ ദിവസം 'എനിക്കു പെൺകുട്ടിയെ കിട്ടി' എന്ന് സൽമാൻ ട്വീറ്റ് ചെയ്തതോടെ ആരാധകർ വീണ്ടും പ്രതീക്ഷിച്ചത്. പക്ഷേ തന്റെ രണ്ടാമത്തെ ട്വീറ്റില്‍ സൽമാൻ ആ സസ്പെൻസ് െപാളിക്കുകയും ചെയ്തു. സഹോദരീ ഭർത്താവു കൂടിയായ ആയുഷ് ശർമ അഭിനയിക്കുന്ന പുതിയ ചിത്രത്തിലേക്കു നായികയായി വറീന ഹുസൈൻ എന്ന പെൺകുട്ടിയെ കിട്ടി എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കി.

ആരാധകരെ അൽപമെങ്കിലും ആശങ്കപ്പെടുത്താനിടയാക്കിയ ആ വറീന ഹുസൈൻ ആയുഷ് ശർമ നായകനാകാൻ പോകുന്ന ലവ്‌രാത്രി എന്ന ചിത്രത്തിലെ നായികയാണ്. അതിനിടെ വറീനയുടെ ഭൂതകാലം തപ്പിപ്പോയവരും ഉണ്ട്, എവിടെയോ പരിചയം തോന്നുന്ന ഈ സുന്ദരിപെൺകൊടി ആരാണെന്നാണ് പലരും അന്വേഷിച്ചത്. ഡയറി മിൽക്കിന്റെ പരസ്യത്തിലൂടെ യുവാക്കളുടെ ഉള്ളം പണ്ടേ കവർന്ന താരമാണിത്. 

നടിയാകുന്നേ ഉള്ളുവെങ്കിലും ഇതിനകം തന്നെ മുൻനിര നായികമാർക്കു കിട്ടുന്ന പ്രശസ്തിയും സ്നേഹവും വറീനയ്ക്കു ലഭിച്ചു കഴിഞ്ഞു. ഇതിനകംതന്നെ 33 ലക്ഷം ഫോളോവേഴ്സുമായി സമൂഹമാധ്യമത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ് വറീന. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും പരിശീലനം നേ‌ടിയിട്ടുള്ള വറീനയു‌െട അച്ഛൻ ഇറാഖ് സ്വദേശിയും അമ്മ അഫ്ഗാൻ സ്വദേശിയുമാണ്. 

എന്തായാലും സിനിമ പുറത്തിറങ്ങും മുമ്പുതന്നെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായിരിക്കുകയാണ് വറീന. സൽമാൻ എന്നു കേൾക്കുമ്പോഴേക്കും വിവാഹം എന്നാലോചിച്ചു നടക്കുന്നവരിൽ പലരും ഇനിയും ആ വിവാഹ വാർത്തയ്ക്കായി കാത്തിരിക്കേണ്ടി വരുമെന്നു ചുരുക്കം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam