ഇനി മാല വേണ്ട, സാരിയും ബ്ലൗസിലും ഗൗണിലും ഹോട്ട് ആക്സസറി !

ഡ്രസിൽ നല്ലൊരു മാല വച്ചുപിടിപ്പിച്ച് ഹാൻഡ് വർക്ക് ചെയ്തെടുക്കുന്നതാണ് പുതിയ ട്രെൻഡ്.

നല്ല ഭംഗിയുള്ള മാലകൾ ഇനി കഴുത്തിൽ അണിഞ്ഞു നടക്കേണ്ട. പകരം  കുർത്തയെയോ ചുരിദാർ ടോപ്പിനെയോ അണിയിക്കാം.  ഡ്രസിൽ നല്ലൊരു മാല വച്ചുപിടിപ്പിച്ച് ഹാൻഡ് വർക്ക് ചെയ്തെടുക്കുന്നതാണ് പുതിയ ട്രെൻഡ്. കുർത്തയുടെയോ ഗൗണിന്റെയോ നെക്കിൽ മാല വച്ച് അപ്പുറവും ഇപ്പുറവും ചില കരവിരുതുകൾ കൂടിയാകുമ്പോൾ കാണുന്നവരുടെ കണ്ണുകളും ചുണ്ടുകളും വിടരും. ഓക്സിഡൈസ്ഡ് ജ്വല്ലറി നല്ലൊരു ഡിസൈനർ പാറ്റേണായി ഉപയോഗിക്കുകയാണ് പുതിയ ട്രെൻഡിൽ. 

 

അഴകേറും

മാല അതുപോലെ ഡ്രസിൽ തുന്നിച്ചേർത്താണ് ഇത് ഡിസൈൻ ചെയ്യുന്നത്.  ഡിസൈനറുടെ സിഗ്നേച്ചർ പതിഞ്ഞ ഡിസൈനുകളും ഇതിന് അകമ്പടിയായുണ്ടാകും. കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് മാലയുടെ നീളവും വീതിയും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഹെവി വർക്കാണ് ചെയ്യുന്നതെങ്കിൽ പിന്നെ കഴുത്തിൽ മാല അണിയാതിരിക്കുന്നതാണ് നല്ലത്. ബോട്ട് നെക്ക്, ക്ലോസ്ഡ് നെക്ക് ഡ്രസുകൾക്ക് ഏറ്റവും അനുയോജ്യം. പാർട്ടിവെയർ കുർത്ത, ചുരിദാർ, ഗൗൺ, സാരി, ബ്ലൗസ്, ദുപ്പട്ട തുടങ്ങി ഏതു ഡ്രസിലും  ഇത് പരീക്ഷിക്കാവുന്നതാണ്. 

വലിയ ആർഭാടം വേണ്ടാത്തവർക്ക് കമ്മലോ മറ്റു ചെറിയ പീസുകളോ വച്ച് വസ്ത്രം അലങ്കരിക്കാം. സിൽവർ, ആന്റിക് ഗോൾഡ്, നോർമൽ ഗോൾഡ് നിറങ്ങളിൽ ഓക്സിഡൈസ്ഡ് ജ്വല്ലറി ലഭ്യമാണ്. ഡ്രസ് മെറ്റീരിയിൽ, നിറം, പാറ്റേൺ ഇതിനനുസരിച്ചാണ് ഏതു കളർ വേണമെന്നു തീരുമാനിക്കുന്നത്. ഏതു മെറ്റീരിയൽ വേണമെങ്കിലും ഈ വിധത്തിൽ ഡിസൈൻ ചെയ്തെടുക്കാം. എങ്കിലും ഏറ്റവും മികച്ചത് റോസ് സിൽക്ക്, വെൽവെറ്റ്, സിൽക്ക് മെറ്റീരിയലുകളാണ്.  ടെംപിൾ ജുവല്ലറി, കണ്ടംപററി സ്റ്റൈലിലുള്ള ജുവല്ലറി തുടങ്ങി ഏതു ഡിസൈനിലും  ഓക്സിഡൈസ്ഡ് ജുവല്ലറി ലഭ്യമാണ്.  ഡ്രസ് മെറ്റീരിയലിനും ഫങ്ഷനും അനുസരിച്ചാണ് ഏതു പാറ്റേണിലുള്ള ജ്വല്ലറി വേണമെന്നു തീരുമാനിക്കുന്നത്. നെക്കിൽ മാത്രമല്ല സ്ലീവിലും ഷോൾഡർ സൈഡിലും ഈ ഡിസൈൻ ചെയ്യാവുന്നതാണ്. 

വലിയ ആർഭാടം വേണ്ടാത്തവർക്ക് കമ്മലോ മറ്റു ചെറിയ പീസുകളോ വച്ച് വസ്ത്രം അലങ്കരിക്കാം. സിൽവർ, ആന്റിക് ഗോൾഡ്, നോർമൽ...

സിഗ്നേച്ചർ മുന്താണി

കടകളിൽ നിന്നു വാങ്ങുന്ന പട്ടുസാരികളിലോ ഡിസൈനർ സാരികളിലോ സ്വന്തമായി സിഗ്നേച്ചർ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുന്താണിയിൽ അൽപ സ്വൽപം മാറ്റം വരുത്തി സാരിയെ സുന്ദരമാക്കാം.   മുന്താണിയിൽ മനോഹരമായ ടാസിൽസ്, ത്രെഡ്, സ്റ്റോൺ  വർക്കുകൾ ചെയ്താണ്  സിഗ്നേച്ചർ സ്റ്റൈൽ കൊണ്ടുവരുന്നത്. സാരിക്കൊപ്പം കോൺട്രാസ്റ്റ് നിറത്തിലുള്ള ബ്ലൗസാണ് ഇപ്പോഴത്തെ ട്രെൻഡ്. ഈ ബ്ലൗസിനെ ചെറുതായെങ്കിലും സാരിയുമായി മാച്ച് ചെയ്യിപ്പിക്കണമെന്നുള്ളവർക്ക് ബ്ലൗസിന്റെ അതേ നിറം തന്നെ മുന്താണിയിലെ ടാസിൽസിലും ഉപയോഗിക്കാം. 

ഡിസൈൻ:

ഓസ്കർ ഫാഷൻ ബേ, തൃശൂർ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam