ഇന്നാണാ കല്യാണം , മെഹന്ദിയിൽ രാജകുമാരിയെപ്പോല്‍ സോനം

മെഹന്ദി സെറിമണിയിൽ സോനം കപൂര്‍

ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ വിവാഹമാണ് ബിടൗണിലെ പ്രധാന വിശേഷം. തിങ്കളാഴ്ച നടന്ന മെഹന്ദി സെറിമണിയിൽ രാജകുമാരിയെപ്പോലെ സുന്ദരിയായി ഒരുങ്ങിയാണ് താരം എത്തിയത്. മുംബൈയിൽ വച്ചു നടന്ന മെഹന്ദി രാവിൽ പങ്കെ‌‌ടുക്കാൻ ബോളിവുഡ് േലാകത്തെ പല പ്രമുഖ വ്യക്തിത്വങ്ങളും അണിനിരന്നിരുന്നു. ഏറെനാളത്തെ പ്രണയത്തിനു സാഫല്യമായി ഇന്നാണ് ബിസിനസുകാരനായ ആനന്ദ് അഹൂജ സോനത്തിന്റെ കഴുത്തിൽ മിന്നണിയിക്കുന്നത്.

വെള്ളയും ഗോൾഡൻ കളറും കൂടിക്കലർന്ന അബുജാനി സന്ദീപ്  ലെഹംഗ ധരിച്ചാണ് സോനം മെഹന്ദി സെറിമണിയിലെത്തിയത്. വസ്ത്രത്തിനു ചേരുന്ന കുന്ദൻ ചോക്കറും അതിനു യോജിക്കുന്ന വലിയ ജിമുക്കിയും നെറ്റിചുട്ടിയും മിതമായണിഞ്ഞ വളകളുമൊക്കെ താരത്തിന്റെ ലുക് ഇരട്ടിച്ചു. സഹോദരങ്ങളായ ഖുഷി കപൂറും ജാൻവി കപൂറും അർജുൻ കപൂറും ഷനായാ കപൂറും മോഹിത് മാർവായുമൊക്കെ മെഹന്ദിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, കത്രീന കെയ്ഫ്, കരിഷ്മ കപൂർ, ശിൽപ ഷെട്ടി, കരൺ ജോഹർ, ഡിസൈനർ മസാബാ ഗുപ്ത തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം സോനത്തിനു മെഹന്ദി അണിയിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. പിങ്ക്–പെയ്ൽ നിറത്തിലുള്ള ലെയ്‌ലാക് ഷരാര സ്യൂട്ടിലാണ് അന്നു സോനം പ്രത്യക്ഷപ്പെട്ടത്.

പഞ്ചാബി ശൈലിയിലുള്ള വിവാഹ ആഘോഷങ്ങൾക്കാകും േബാളിവുഡ് സാക്ഷ്യം വഹിക്കുകയെന്നാണ് കേൾവി. വിവാഹം കഴിഞ്ഞയുടൻ ഹണിമൂണിനായി പറക്കാനും ഇവർക്കു പ്ലാനില്ല. അതിനൊരു കാരണവുമുണ്ട്, കാനിന്റെ പ്രിയതോഴിയായ സോനം കപൂർ മെയ് പതിനാലിനും പതിനഞ്ചിനുമാണ് കാൻ ഫെസ്റ്റിവലിൽ ചുവടുവെക്കുന്നത്. തിരക്കുകൾക്കെല്ലാം ഒടുവിൽ ഒക്ടോബറിലോ നവംബറിലോ മധുവിധുവിനായി പറക്കാനാണത്രേ പദ്ധതി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam